image

8 Aug 2022 6:40 AM GMT

IPO

625 കോടി രൂപ ഐപിഒ-യ്ക്കൊരുങ്ങി ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

PTI

625 കോടി രൂപ ഐപിഒ-യ്ക്കൊരുങ്ങി ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
X

Summary

ഡെല്‍ഹി: പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഫണ്ട് സ്വരൂപിക്കാന്‍ ലക്ഷ്യമിട്ട് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ശനിയാഴ്ച സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 625 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. കൂടാതെ കമ്പനിയുടെ ഒരു പ്രമോട്ടറും ചില നിക്ഷേപകരും ചേര്‍ന്ന് 1.7 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉണ്ട്. ഓഫര്‍ ഫോര്‍ സെയിലില്‍ ഓഹരികള്‍ വില്‍ക്കുന്ന പ്രമോട്ടര്‍ ഫിന്‍കെയര്‍ ബിസിനസ് സര്‍വ്വീസസ് ലിമിറ്റഡ് ആണ്. നിക്ഷേപകര്‍ വാഗ്നര്‍, ട്രൂ നോര്‍ത്ത് ഫണ്ട് […]


ഡെല്‍ഹി: പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഫണ്ട് സ്വരൂപിക്കാന്‍ ലക്ഷ്യമിട്ട് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്.

ശനിയാഴ്ച സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 625 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. കൂടാതെ കമ്പനിയുടെ ഒരു പ്രമോട്ടറും ചില നിക്ഷേപകരും ചേര്‍ന്ന് 1.7 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉണ്ട്.

ഓഫര്‍ ഫോര്‍ സെയിലില്‍ ഓഹരികള്‍ വില്‍ക്കുന്ന പ്രമോട്ടര്‍ ഫിന്‍കെയര്‍ ബിസിനസ് സര്‍വ്വീസസ് ലിമിറ്റഡ് ആണ്. നിക്ഷേപകര്‍ വാഗ്നര്‍, ട്രൂ നോര്‍ത്ത് ഫണ്ട് വിഎല്‍എല്‍പി, ഇന്‍ഡിയം IV ഹോല്‍ഡിങ്‌സ് ലിമിറ്റഡ്, ഒമേഗ ടിസി ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, ലീപ്‌ഫ്രോഗ് റൂറല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡ് എന്നിവയാണ്.

ഐപിഒ നടത്താൻ സെബി കഴിഞ്ഞ വർഷം അനുവദിച്ചിരുന്നെങ്കിലും കമ്പനി അതിനു മുതിർന്നില്ല. സെബിയുടെ അംഗീകാരം ലഭിച്ചതിനു ശേഷം ഒരു വര്‍ഷത്തെ സമയപരിധിക്കുള്ളില്‍ ഐപിഒ സംഘടിപ്പിച്ചില്ലെങ്കില്‍ പുതിയ ക്ലിയറന്‍സ് ആവശ്യപ്പെട്ട് സ്ഥാപനങ്ങള്‍ക്ക് സെബിയില്‍ പ്രോസ്‌പെക്ടസ് റീഫയല്‍ ചെയ്യാം. അതുപ്രകാരം കമ്പനി വീണ്ടും പുതിയ ഫയലിംഗ് നടത്തുകയായിരുന്നു.

കൂടാതെ കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, എഡല്‍വീസ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഭാരതി ആക്‌സ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, സില്‍വര്‍ ലീക്ക് ഓഫ് (മൗറീഷ്യസ്) ലിമിറ്റഡ്, ടാറ്റ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, എഡല്‍വീസ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയാണ് ഒഎഫ്എസ് ഓഹരികള്‍ വില്‍ക്കുന്ന നിക്ഷേപകര്‍.

ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ആംബിറ്റ്, ആക്‌സിസ് ക്യാപിറ്റല്‍, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവയാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.