9 Aug 2022 2:00 AM GMT
Company Results
അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ചെലവ്; അറ്റാദായം ഇടിഞ്ഞ് ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്
PTI
Summary
ഡെല്‍ഹി: അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ചെലവ് മൂലം ജൂണ്‍ പാദത്തില്‍ ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 20 ശതമാനം ഇടിഞ്ഞ് 35.13 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 44.14 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷത്തെ 2,608.44 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3,643.03 കോടി രൂപയായി ഉയര്‍ന്നു. മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,533.1 കോടി […]
ഡെല്‍ഹി: അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ചെലവ് മൂലം ജൂണ്‍ പാദത്തില്‍ ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 20 ശതമാനം ഇടിഞ്ഞ് 35.13 കോടി രൂപയായി.
മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 44.14 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷത്തെ 2,608.44 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3,643.03 കോടി രൂപയായി ഉയര്‍ന്നു.
മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,533.1 കോടി രൂപയില്‍ നിന്ന് ജൂണ്‍ പാദത്തില്‍ 3,557.97 കോടി രൂപയായി ഉയര്‍ന്നു. ഉപയോഗിച്ച മെറ്റീരിയലുകളുടെ വില കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 1,775 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 2,616.58 കോടി രൂപയായതായി കമ്പനി അറിയിച്ചു.
പാസഞ്ചര്‍, കൊമേഷ്യല്‍ വാഹന ടയറുകള്‍ക്ക് റീപ്ലേസ്മെന്റ്, ഒറിജിനല്‍ എക്യുപ്മെന്റ് എന്നീ മാര്‍ക്കറ്റുകളില്‍ നല്ല ഡിമാന്‍ഡ് ഉണ്ടെന്ന് ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ രഘുപതി സിംഘാനിയ പറഞ്ഞു.