9 Aug 2022 7:23 AM IST
Summary
ഡെല്‍ഹി: കയറ്റുമതി വര്‍ധിപ്പിക്കാന്‍ ആഗോള വ്യാപാരത്തിന്റെ 'മുന്‍ഗണനാ കറന്‍സി'യായി രൂപയെ പ്രോത്സാഹിപ്പിക്കുന്നതിന് ആര്‍ബിഐ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആഗോള വ്യാപാര സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന താല്‍പര്യം കണക്കിലെടുത്ത് ഇന്ത്യന്‍ രൂപയില്‍ കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. 'ആഗോള വ്യാപാര സമൂഹത്തിന് രൂപയില്‍ വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തെ പിന്തുണയ്ക്കുന്നതിന്, ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ആഗോള വ്യാപാരത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര ബാങ്ക് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയത്', […]
ഡെല്‍ഹി: കയറ്റുമതി വര്‍ധിപ്പിക്കാന്‍ ആഗോള വ്യാപാരത്തിന്റെ 'മുന്‍ഗണനാ കറന്‍സി'യായി രൂപയെ പ്രോത്സാഹിപ്പിക്കുന്നതിന് ആര്‍ബിഐ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആഗോള വ്യാപാര സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന താല്‍പര്യം കണക്കിലെടുത്ത് ഇന്ത്യന്‍ രൂപയില്‍ കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.
'ആഗോള വ്യാപാര സമൂഹത്തിന് രൂപയില്‍ വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തെ പിന്തുണയ്ക്കുന്നതിന്, ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ആഗോള വ്യാപാരത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര ബാങ്ക് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയത്', ധനമന്ത്രി പറഞ്ഞു. കയറ്റുമതിയിലെ വര്‍ധനവ് വ്യാപാര കമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ) ഒരു വര്‍ഷത്തെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണെന്നും വര്‍ഷം തോറും പുതുക്കാവുന്നതും 18 വയസ്സിന് താഴെയുള്ള ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്ക് 'പാന്‍-ഇന്ത്യ' അടിസ്ഥാനത്തില്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. അപകട മരണമോ സമ്പൂര്‍ണ ശാശ്വത വൈകല്യമോ സംഭവിച്ചാല്‍ 2 ലക്ഷം രൂപയും അപകടത്തെ തുടര്‍ന്ന് ഭാഗിക സ്ഥിരമായ വൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയും കവറേജ് വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതിയെന്നും, ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പഠിക്കാം & സമ്പാദിക്കാം
Home
