image

12 Aug 2022 3:44 AM GMT

Metals & Mining

ഒഡീഷയിലെ ധാതു നിക്ഷേപങ്ങൾ കൈക്കലാക്കാനൊരുങ്ങി അദാനി

Myfin Editor

ഒഡീഷയിലെ ധാതു നിക്ഷേപങ്ങൾ കൈക്കലാക്കാനൊരുങ്ങി അദാനി
X

Summary

ഡെല്‍ഹി: ഒഡീഷയില്‍ അലുമിന റിഫൈനറി സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പ് 57,575 കോടി രൂപ നിക്ഷേപിക്കും. പ്രതിവര്‍ഷം 4 മില്യണ്‍ ടണ്‍ ഉത്പ്പാദന ശേഷിയുള്ള അലുമിന റിഫൈനറി നിലവിലുള്ള ബോക്‌സൈറ്റ് ഖനികളുടെ സമീപം സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനൊപ്പം ഇരുമ്പ് ഖനനവുമായി ബന്ധപ്പെട്ട മറ്റൊരു പദ്ധതി കൂടി നടപ്പിലാക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. രണ്ടു പദ്ധതികളും സ്ഥാപിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിര്‍ദ്ദേശം ഒഡീഷ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഹൈ ലെവല്‍ ക്ലിയറന്‍സ് അതോറിറ്റി (എച്ച്എല്‍സിഎ) അംഗീകരിച്ചു. 1980 കളുടെ അവസാനത്തില്‍ ആരംഭിച്ച […]


ഡെല്‍ഹി: ഒഡീഷയില്‍ അലുമിന റിഫൈനറി സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പ് 57,575 കോടി രൂപ നിക്ഷേപിക്കും. പ്രതിവര്‍ഷം 4 മില്യണ്‍ ടണ്‍ ഉത്പ്പാദന ശേഷിയുള്ള അലുമിന റിഫൈനറി നിലവിലുള്ള ബോക്‌സൈറ്റ് ഖനികളുടെ സമീപം സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനൊപ്പം ഇരുമ്പ് ഖനനവുമായി ബന്ധപ്പെട്ട മറ്റൊരു പദ്ധതി കൂടി നടപ്പിലാക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

രണ്ടു പദ്ധതികളും സ്ഥാപിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിര്‍ദ്ദേശം ഒഡീഷ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഹൈ ലെവല്‍ ക്ലിയറന്‍സ് അതോറിറ്റി (എച്ച്എല്‍സിഎ) അംഗീകരിച്ചു.

1980 കളുടെ അവസാനത്തില്‍ ആരംഭിച്ച അദാനി ഗ്രൂപ്പിന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വൈദ്യുതി, പുനരുപയോഗ ഊര്‍ജ്ജം, ഡാറ്റ സെന്റര്‍, സിമന്റ് എന്നിങ്ങനെ പല മേഖലയിലുമുള്ള കമ്പനികളില്‍ നിക്ഷേപമുണ്ട്.

നിക്ഷേപം തുടരുന്ന തന്ത്ര പ്രധാനമായ സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷയെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ വലിയൊരു സാധ്യതയാണ് ഇതെന്നും പ്രകൃതിസൗഹൃദമായ അലുമിന ഉത്പാദിക്കാനും ഉത്പാദിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ 9,300 നേരിട്ടുള്ള തൊഴിലവസരങ്ങളും പതിനായിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളും ഒഡീഷയില്‍ ലഭ്യമാകും.

ബോക്‌സൈറ്റ് ഖനികളുടെ സമീപം സ്ഥാപിക്കുന്ന അലുമിന റിഫൈനറിയില്‍ നിന്നും സ്‌മെല്‍റ്റര്‍ ഗ്രേഡ് (മെറ്റലര്‍ജിക്കല്‍ ഗ്രേഡ്) അലുമിന ഉത്പാദിപ്പിക്കും.

ഇരുമ്പയിര് ശുദ്ധീകരണ ശാലയുള്‍പ്പെടെയുള്ളതാണ് കമ്പനിയുടെ ഇരുമ്പു ഖനന പദ്ധതി. ഇതില്‍ സ്ലറി പൈപ്പ്‌ലൈന്‍, ഡീവാട്ടറിംഗ്/ ഫില്‍ട്ടറേഷനും പെല്ലറ്റ് പ്ലാന്റും ഉള്‍പ്പെടും. ഇരുമ്പയിര് ശുദ്ധീകരണ പ്ലാന്റ് വടക്കന്‍ ഒഡീഷയിലെ കിയോജര്‍ ജില്ലയിലെ ദിയോജറില്‍ സ്ഥാപിക്കും. പെല്ലറ്റ് പ്ലാന്റ് ഭദ്രക് ജില്ലയിലെ ധമ്രയില്‍ സ്ഥാപിക്കും.

ഇന്ത്യയുടെ ധാതു കേന്ദ്രമായി അറിയപ്പെടുന്ന ഒഡീഷയില്‍ രാജ്യത്തെ മൊത്തം ബോക്‌സൈറ്റ്, ഇരുമ്പയിര് ശേഖരത്തിന്റെ പകുതിയിലധികവും ഉണ്ട്.

Tags: