image

18 Aug 2022 4:55 AM IST

എല്‍ഐസി പോളിസികൾ പാഴാക്കി കളയേണ്ട, ഇളവുകളോടെ പുതുക്കാം

MyFin Desk

എല്‍ഐസി പോളിസികൾ പാഴാക്കി കളയേണ്ട, ഇളവുകളോടെ പുതുക്കാം
X

Summary

ഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നോ മറ്റേതെങ്കിലും കാരണത്താലോ പ്രീമിയം അടവ് മുടങ്ങി പോളിസി പാഴാവുന്ന കേസുകൾക്ക് പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് എൽ െഎ സി. ആഗസ്റ്റ് 17 മുതല്‍ 2022 ഒക്ടോബര്‍ 21 വരെയാണ് ഇതിനായി പ്രത്യേക പ്രചാരണപരിപാടി  സംഘടിപ്പിക്കുന്നത്. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (യുലിപ്) ഒഴികെയുള്ള എല്ലാ പോളിസികളിലേക്കും ഇത് ബാധകമാണ്. പോളിസി വ്യവസ്ഥകള്‍ക്ക് വിധേയമായി  പ്രീമിയം അടവ് മുടക്കിയ  തീയതി മുതല്‍ 5 വര്‍ഷത്തിനുള്ളിലുള്ള എല്ലാ യുലിപ് ഇതര പോളിസികളും സ്കീം വഴി […]


ഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നോ മറ്റേതെങ്കിലും കാരണത്താലോ പ്രീമിയം അടവ് മുടങ്ങി പോളിസി പാഴാവുന്ന കേസുകൾക്ക് പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് എൽ െഎ സി.
ആഗസ്റ്റ് 17 മുതല്‍ 2022 ഒക്ടോബര്‍ 21 വരെയാണ് ഇതിനായി പ്രത്യേക പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (യുലിപ്) ഒഴികെയുള്ള എല്ലാ പോളിസികളിലേക്കും ഇത് ബാധകമാണ്. പോളിസി വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രീമിയം അടവ് മുടക്കിയ തീയതി മുതല്‍ 5 വര്‍ഷത്തിനുള്ളിലുള്ള എല്ലാ യുലിപ് ഇതര പോളിസികളും സ്കീം വഴി പുതുക്കാവുന്നതാണെന്ന് എല്‍ഐസി പ്രസ്താവനയില്‍ പറഞ്ഞു.
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ മൂലം പ്രീമിയം അടയ്ക്കാന്‍ കഴിയാതെ വരികയും പോളിസി പാഴാകുകയും ചെയ്ത പോളിസിയുടമകളെ ലക്ഷ്യം വച്ചാണ് ഈ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പോളിസികള്‍ പുതുക്കുന്നതോടെ അവരുടെ കുടുംബത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം തുടരനാകും.
റിസ്‌ക് കവര്‍ താങ്ങാനാവുന്ന രീതിയില്‍ പുനഃസ്ഥാപിക്കുന്നതിന് മൈക്രോ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ലേറ്റ് ഫീസില്‍ 100 ശതമാനം ഇളവുണ്ട്. 2,500 രൂപ വരെ ലേറ്റ് ഫീസില്‍ ഇളവ് ലഭിക്കും. ഒരു ലക്ഷം രൂപ വരെ ലേറ്റ് ഫീസിൽ 25 ശതമാനം ഇളവാണ് നല്‍കുന്നത്. പ്രീമിയം തുകയായ 1-3 ലക്ഷം രൂപയ്ക്ക് പരമാവധി ഇളവ് 3,000 രൂപയുമാണ്. അതുപോലെ, 3 ലക്ഷത്തിന് മുകളിലുള്ള പ്രീമിയം തുകയ്ക്ക് അല്ലെങ്കില്‍ 3,500 രൂപ പരിധിയില്‍ 30 ശതമാനം ഇളവുണ്ട്.