22 Aug 2022 7:02 AM IST
Summary
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 6 ശതമാനത്തില്‍ താഴെയായി കുറയുമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ മിനിറ്റ്സ് പുറത്തുവിട്ടതിന് പിന്നാലെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡിസംബറോടെ റിപ്പോ നിരക്കുകള്‍ 50-60 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയേക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു. സെപ്റ്റംബര്‍, ഡിസംബര്‍ മീറ്റിംഗുകളില്‍ ആര്‍ബിഐ 25 ബിപിഎസ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇത് റിപ്പോ നിരക്ക് 5.90 ശതമാനമാക്കുമെന്നും അനുമാനിക്കപ്പെടുന്നു. ഇന്ത്യയുടെ ഉപഭോക്തൃ പണപ്പെരുപ്പം ജൂലൈയില്‍ […]
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 6 ശതമാനത്തില്‍ താഴെയായി കുറയുമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ മിനിറ്റ്സ് പുറത്തുവിട്ടതിന് പിന്നാലെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡിസംബറോടെ റിപ്പോ നിരക്കുകള്‍ 50-60 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയേക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു.
സെപ്റ്റംബര്‍, ഡിസംബര്‍ മീറ്റിംഗുകളില്‍ ആര്‍ബിഐ 25 ബിപിഎസ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇത് റിപ്പോ നിരക്ക് 5.90 ശതമാനമാക്കുമെന്നും അനുമാനിക്കപ്പെടുന്നു. ഇന്ത്യയുടെ ഉപഭോക്തൃ പണപ്പെരുപ്പം ജൂലൈയില്‍ 6.71 ശതമാനമായി കുറഞ്ഞിരുന്നു. തുടര്‍ച്ചയായ മൂന്നാം മാസവും ഇത് കുറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായ ഏഴാം മാസവും പണപ്പെരുപ്പം ആര്‍ബിഐയുടെ സഹന പരിധിയായ 2%-6% ന് മുകളില്‍ തുടര്‍ന്നു.
റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്റ് വര്‍ധന അടുത്ത മാസത്തോടെ വരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
