24 Aug 2022 9:11 AM IST
Summary
ഡെല്‍ഹി: ഇന്ത്യയിലെ ദേശീയപാതകളിലുടനീളമുള്ള ടോള്‍ പ്ലാസകള്‍ നീക്കം ചെയ്യാനും പകരമായി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ക്യാമറകള്‍ നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്യുകയും വാഹന ഉടമകളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ തുക ഈടാക്കുകയും ചെയ്യും. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുകയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി നിയമഭേദഗതി ആലോചനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള പുതിയ നമ്പര്‍ പ്ലേറ്റുകള്‍ […]
ഡെല്‍ഹി: ഇന്ത്യയിലെ ദേശീയപാതകളിലുടനീളമുള്ള ടോള്‍ പ്ലാസകള്‍ നീക്കം ചെയ്യാനും പകരമായി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ക്യാമറകള്‍ നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്യുകയും വാഹന ഉടമകളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ തുക ഈടാക്കുകയും ചെയ്യും. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുകയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി നിയമഭേദഗതി ആലോചനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള പുതിയ നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഇവ സജ്ജീകരിച്ചിരിക്കണമെന്ന വ്യവസ്ഥ വന്നേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് ടോള്‍ പിരിവിലൂടെ ഏകദേശം 40,000 കോടി രൂപയിലധികമാണ് വരുമാനമായി ലഭിക്കുന്നത്. ഫാസ്ടാഗ് ഉപയോഗം വഴിയാണ് ഈ തുകയുടെ 97 ശതമാനവും ലഭിക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഫാസ്ടാഗ് ഉപയോഗത്തിനും അവസാനമായേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
