29 Aug 2022 7:03 AM IST
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 37,720 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,715 രൂപയായി. ശനിയാഴ്ച്ച പവന് 280 രൂപ കുറഞ്ഞ് 37,840 രൂപയില്‍ എത്തിയിരുന്നു. ഇതിന് തൊട്ടു മുന്‍പുള്ള മൂന്നു ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനവ് പ്രകടമായിരുന്നു. 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ കുറഞ്ഞ് 41,144 രൂപയിലെത്തി. ഗ്രാമിന് 17 രൂപ കുറഞ്ഞ് 5,143 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 60 […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 37,720 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,715 രൂപയായി. ശനിയാഴ്ച്ച പവന് 280 രൂപ കുറഞ്ഞ് 37,840 രൂപയില്‍ എത്തിയിരുന്നു. ഇതിന് തൊട്ടു മുന്‍പുള്ള മൂന്നു ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനവ് പ്രകടമായിരുന്നു. 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ കുറഞ്ഞ് 41,144 രൂപയിലെത്തി. ഗ്രാമിന് 17 രൂപ കുറഞ്ഞ് 5,143 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 60 രൂപയാണ് വില. 8 ഗ്രാമിന് 480 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 79.86 എന്ന നിലയിലെത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 101 ഡോളറായി. ആഗോള വിപണിയിലെ പ്രവണതകള്‍ ഇന്ത്യന്‍ വിപണികളിലും തുടരുകയാണ്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ സൂചികകള്‍ 2 ശതമാനം വീതമാണ് ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് 1220.76 പോയിന്റ് താഴ്ന്ന് 57,613.11 ലെത്തി. നിഫ്റ്റി 355 പോയിന്റ് താഴ്ന്ന് 17,203.90 ന്നെ നിലയിലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
