image

1 Sept 2022 7:24 AM IST

News

ഓണാവധികളുണ്ടേ, സെപ്റ്റംബറില്‍ 9 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല

MyFin Desk

ഓണാവധികളുണ്ടേ, സെപ്റ്റംബറില്‍ 9 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല
X

Summary

  റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടര്‍ പ്രകാരം രാജ്യത്ത് സെപ്റ്റംബര്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 11 ദിവസം അവധിയായിരിക്കും. രാജ്യത്തിന്റെ പല ഭാഗത്തും, പ്രത്യേകിച്ച് കേരളത്തില്‍ ഓണം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ പ്രമാണിച്ചാണ് അവധി. ഓഗസ്റ്റ് 31 നു ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചു ബാങ്കുകള്‍ക്ക് അവധിയായിരുന്നു. കേരളത്തില്‍ ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ പ്രമാണിച്ച് 5 അവധികളാണ് വരുന്നത്. ഇതിന് പുറമേയാണ് ശനിയാഴ്ചകളും ഞായറാഴ്ചകളും. സെപ്റ്റംബര്‍ 7 - ഒന്നാം ഓണം,  8 - തിരുവോണം, 10 - ശ്രീനാരായണ ഗുരു […]


റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടര്‍ പ്രകാരം രാജ്യത്ത് സെപ്റ്റംബര്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 11 ദിവസം അവധിയായിരിക്കും. രാജ്യത്തിന്റെ പല ഭാഗത്തും, പ്രത്യേകിച്ച് കേരളത്തില്‍ ഓണം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ പ്രമാണിച്ചാണ് അവധി. ഓഗസ്റ്റ് 31 നു ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചു ബാങ്കുകള്‍ക്ക് അവധിയായിരുന്നു.

കേരളത്തില്‍ ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ പ്രമാണിച്ച് 5 അവധികളാണ് വരുന്നത്. ഇതിന് പുറമേയാണ് ശനിയാഴ്ചകളും ഞായറാഴ്ചകളും.

സെപ്റ്റംബര്‍ 7 - ഒന്നാം ഓണം, 8 - തിരുവോണം, 10 - ശ്രീനാരായണ ഗുരു ജയന്തി, 21 - ഗുരു സമാധി, 24 - നാലാം ശനിയാഴ്ച എന്നിങ്ങനെയാണ് അവധി ദിവസങ്ങള്‍. ഇതിനു പുറമെ സെപ്റ്റംബര്‍ 4,, 11, 18, 25 എന്നിങ്ങനെ ഞായറാഴ്ചകളും വരുന്നുണ്ട്.