image

1 Sep 2022 7:20 AM GMT

Industries

ഫ്യൂച്ചര്‍ ഫാഷനെതിരെ പാപ്പരത്ത നീക്കവുമായി ബാങ്ക് ഓഫ് ഇന്ത്യ

MyFin Bureau

ഫ്യൂച്ചര്‍ ഫാഷനെതിരെ പാപ്പരത്ത നീക്കവുമായി ബാങ്ക് ഓഫ് ഇന്ത്യ
X

Summary

ഡെല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ ലൈഫ്സ്‌റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡിനെതിരെ (എഫ്എല്‍എഫ്എല്‍) പാപ്പരത്ത നടപടികള്‍ ആരംഭിക്കാന്‍ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) അപേക്ഷ നല്‍കി. ഇതുകൂടാതെ, എഫ്എല്‍എഫ്എല്‍ ഇതിനകം മറ്റ് രണ്ട് പാപ്പരത്വ ഹര്‍ജികള്‍ നേരിടുന്നു. ഐബിസിയുടെ സെക്ഷന്‍ 7 പ്രകാരം 451.98 കോടി രൂപയുടെ ഡിഫോള്‍ട്ട് ക്ലെയിം ചെയ്തുകൊണ്ട് അതിന്റെ സാമ്പത്തിക കടക്കാരനായ കാറ്റലിസ്റ്റ് ട്രസ്റ്റിഷിപ്പാണ് ആണ് ആദ്യത്തേത് ഹര്‍ജി ഫയല്‍ ചെയ്യുന്നത്. 150.37 കോടി രൂപയുടെ വീഴ്ച വരുത്തിയതായി […]


ഡെല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ ലൈഫ്സ്‌റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡിനെതിരെ (എഫ്എല്‍എഫ്എല്‍) പാപ്പരത്ത നടപടികള്‍ ആരംഭിക്കാന്‍ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) അപേക്ഷ നല്‍കി.

ഇതുകൂടാതെ, എഫ്എല്‍എഫ്എല്‍ ഇതിനകം മറ്റ് രണ്ട് പാപ്പരത്വ ഹര്‍ജികള്‍ നേരിടുന്നു. ഐബിസിയുടെ സെക്ഷന്‍ 7 പ്രകാരം 451.98 കോടി രൂപയുടെ ഡിഫോള്‍ട്ട് ക്ലെയിം ചെയ്തുകൊണ്ട് അതിന്റെ സാമ്പത്തിക കടക്കാരനായ കാറ്റലിസ്റ്റ് ട്രസ്റ്റിഷിപ്പാണ് ആണ് ആദ്യത്തേത് ഹര്‍ജി ഫയല്‍ ചെയ്യുന്നത്.

150.37 കോടി രൂപയുടെ വീഴ്ച വരുത്തിയതായി അവകാശപ്പെട്ട് സെക്ഷന്‍ 9 പ്രകാരം ഓപ്പറേഷന്‍ ക്രെഡിറ്ററായ ലോട്ടസ് ലൈഫ്സ്പേസ് എല്‍എല്‍പിയാണ് രണ്ടാമത്തെ ഹര്‍ജി സമര്‍പ്പിച്ചത്. കാറ്റലിസ്റ്റ് ട്രസ്റ്റിഷിപ്പിന്റെ ഹര്‍ജി ചൊവ്വാഴ്ച എന്‍സിഎല്‍ടിയിലും ലോട്ടസ് ലൈഫ്സ്പേസ്സിന്റെയും ഹര്‍ജി സെപ്റ്റംബര്‍ 26 ന് പരിഗണിക്കുമെന്ന് ഫയലിംഗില്‍ പറയുന്നു.

ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജി അംഗീകരിച്ചതിന് ശേഷം കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിനെതിരെ എന്‍സിഎല്‍ടി ഇതിനകം തന്നെ സിഐആര്‍പി ആരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക കടം പുന:ക്രമീകരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിനായി കമ്പനി വായ്പ നല്‍കുന്ന ബാങ്കുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ബോര്‍ഡില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം സമയബന്ധിതമായി ഇത് സമര്‍പ്പിക്കും. ഈ സാഹചര്യത്തില്‍, ബാങ്കുകള്‍ക്ക് വിലയിരുത്താനും പരിഗണിക്കാനും ഒരു അവസരം ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ ആഴ്ച, ഏപ്രില്‍-ജൂണ്‍ പാദത്തിലെ ഫലങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, വായ്പ നല്‍കുന്നവരുമായുള്ള വണ്‍ ടൈം റീസ്ട്രക്ചറിംഗ് (ഒടിആര്‍) പ്ലാന്‍ പ്രകാരം, അടുത്ത 12 മാസത്തിനുള്ളില്‍ 422.11 കോടി രൂപയായി മൊത്തം കടം സേവന ബാധ്യതകളുണ്ടെന്ന് എഫ്എല്‍എഫ്എല്‍ അറിയിച്ചിരുന്നു.
277.04 കോടി രൂപ ദീര്‍ഘകാല കടങ്ങളുടെ പ്രധാന തുകയുടെ തിരിച്ചടവും 145.07 കോടി രൂപ ഹ്രസ്വകാല വായ്പകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ നിലവിലെ ബാധ്യതകള്‍ അതിന്റെ നിലവിലെ ആസ്തികള്‍ (വില്‍ക്കാനുള്ള ആസ്തികള്‍ ഉള്‍പ്പെടെ) 1,180.66 കോടി രൂപ കവിഞ്ഞതായി കമ്പനി അറിയിച്ചു.