image

3 Sep 2022 3:25 AM GMT

Banking

ഹിന്ദുജയുമായി ലയിക്കാൻ തയ്യാറായി എന്‍ഡിഎല്‍ ഓഹരി ഉടമകള്‍

MyFin Bureau

ഹിന്ദുജയുമായി ലയിക്കാൻ തയ്യാറായി എന്‍ഡിഎല്‍ ഓഹരി ഉടമകള്‍
X

Summary

ഡെല്‍ഹി: ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ് ലിമിറ്റഡുമായുള്ള ലയനത്തെ അനുകൂലിച്ച് നെക്‌സ്റ്റ് ഡിജിറ്റല്‍ ലിമിറ്റഡിന്റെ (എന്‍ഡിഎല്‍) ഓഹരി ഉടമകള്‍ അനുകൂലമായി വോട്ട് ചെയ്തതായി കമ്പനി അറിയിച്ചു. എന്‍ഡിഎലും ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സും തമ്മിലുള്ള സ്‌കീം ഓഫ് അറേഞ്ച്മെന്റിന് അനുകൂലമായി 99.99 ശതമാനം നോണ്‍-പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ വോട്ട് ചെയ്തു. 75.25 ലക്ഷം വോട്ടുകളാണ് ആകെ ലഭിച്ചത്. അതില്‍ 75.24 ലക്ഷം പേര്‍ പദ്ധതിയെ അനുകൂലിച്ചും 1,022 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. വികസനത്തെക്കുറിച്ച് നെക്‌സ് ഡിജിറ്റല്‍ എംഡിയും സിഇഒയുമായ വിന്‍സ്ലി […]


ഡെല്‍ഹി: ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ് ലിമിറ്റഡുമായുള്ള ലയനത്തെ അനുകൂലിച്ച് നെക്‌സ്റ്റ് ഡിജിറ്റല്‍ ലിമിറ്റഡിന്റെ (എന്‍ഡിഎല്‍) ഓഹരി ഉടമകള്‍ അനുകൂലമായി വോട്ട് ചെയ്തതായി കമ്പനി അറിയിച്ചു.

എന്‍ഡിഎലും ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സും തമ്മിലുള്ള സ്‌കീം ഓഫ് അറേഞ്ച്മെന്റിന് അനുകൂലമായി 99.99 ശതമാനം നോണ്‍-പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ വോട്ട് ചെയ്തു. 75.25 ലക്ഷം വോട്ടുകളാണ് ആകെ ലഭിച്ചത്. അതില്‍ 75.24 ലക്ഷം പേര്‍ പദ്ധതിയെ അനുകൂലിച്ചും 1,022 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.

വികസനത്തെക്കുറിച്ച് നെക്‌സ് ഡിജിറ്റല്‍ എംഡിയും സിഇഒയുമായ വിന്‍സ്ലി ഫെര്‍ണാണ്ടസ് പറയുന്നു: 'ഏതെങ്കിലും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കമ്പനി എല്ലായ്‌പ്പോഴും ന്യൂനപക്ഷ ഓഹരി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ന്യൂനപക്ഷ ഓഹരി ഉടമകളുടെ ഈ വലിയ പിന്തുണ.'

ഹിന്ദുജ ഗ്രൂപ്പിന്റെ പ്രധാന മാധ്യമ ബിസിനസ്സാണ് എന്‍ഡിഎല്‍. ടെറസ്ട്രിയല്‍ ഫൈബര്‍ റൂട്ടും രാജ്യത്തെ ഏക ഹെഡ്എന്‍ഡ്-ഇന്‍-ദി-സ്‌കൈ- എച്ച്‌ഐടിഎസ്) സാറ്റലൈറ്റ് പ്ലാറ്റുഫോമും അടങ്ങുന്ന ഡ്യുവല്‍ ഡെലിവറി പ്ലാറ്റുഫോമും വഴി യഥാക്രമം ഇന്‍ഡിജിറ്റല്‍, നെക്‌സ്റ്റ് ഡിജിറ്റല്‍ എന്നീ ബ്രാന്‍ഡ് നാമങ്ങളില്‍ ടെലിവിഷന്‍ സേവനങ്ങള്‍ നല്‍കുന്നു.