image

5 Sep 2022 8:18 AM GMT

Technology

സ്മാര്‍ട്ട് ടിവി വഴി 'എന്‍എഫ്ടി കച്ചവടം': തകര്‍പ്പന്‍ ഫീച്ചറുമായി എല്‍ജി

MyFin Desk

സ്മാര്‍ട്ട് ടിവി വഴി എന്‍എഫ്ടി കച്ചവടം: തകര്‍പ്പന്‍ ഫീച്ചറുമായി എല്‍ജി
X

Summary

  സ്മാര്‍ട്ട് ടിവി വഴി എന്‍എഫ്ടികള്‍ (നോണ്‍ ഫംജിബിള്‍ ടോക്കണുള്‍) വില്‍ക്കാനും വാങ്ങാനുമുള്ള സംവിധാനവുമായി എല്‍ജി ഇലക്ട്രോണിക്സ്. എല്‍ജി ആര്‍ട്ട് ലാബ് എന്ന പ്ലാറ്റ്ഫോം വഴിയാണ് എന്‍എഫ്ടികള്‍ വില്‍ക്കാനും വാങ്ങാനും സാധിക്കുക. ഇപ്പോള്‍ കമ്പനി പുറത്തിറക്കിയിരിക്കുന്ന സ്മാര്‍ട്ട് ടിവികളില്‍ വെബ് ഓഎസ് 5.0 സോഫ്റ്റ് വെയറോ അതിന് മുകളിലേക്കോ ഉണ്ടെങ്കില്‍ എല്‍ജി ആര്‍ട്ട് ലാബ് ഇന്റഗ്രേറ്റ് ചെയ്ത് എന്‍എഫ്ടി വാങ്ങാനും വില്‍ക്കാനും സാധിക്കും. ഇത് സജ്ജീകരിക്കുന്നതിനായി ഹെഡേറ നെറ്റ്വര്‍ക്കുമായി എല്‍ജി ഇലക്ട്രോണിക്സ് കരാറായി. എല്‍ജിയുടെ തന്നെ ക്രിപ്റ്റോ […]


സ്മാര്‍ട്ട് ടിവി വഴി എന്‍എഫ്ടികള്‍ (നോണ്‍ ഫംജിബിള്‍ ടോക്കണുള്‍) വില്‍ക്കാനും വാങ്ങാനുമുള്ള സംവിധാനവുമായി എല്‍ജി ഇലക്ട്രോണിക്സ്. എല്‍ജി ആര്‍ട്ട് ലാബ് എന്ന പ്ലാറ്റ്ഫോം വഴിയാണ് എന്‍എഫ്ടികള്‍ വില്‍ക്കാനും വാങ്ങാനും സാധിക്കുക. ഇപ്പോള്‍ കമ്പനി പുറത്തിറക്കിയിരിക്കുന്ന സ്മാര്‍ട്ട് ടിവികളില്‍ വെബ് ഓഎസ് 5.0 സോഫ്റ്റ് വെയറോ അതിന് മുകളിലേക്കോ ഉണ്ടെങ്കില്‍ എല്‍ജി ആര്‍ട്ട് ലാബ് ഇന്റഗ്രേറ്റ് ചെയ്ത് എന്‍എഫ്ടി വാങ്ങാനും വില്‍ക്കാനും സാധിക്കും. ഇത് സജ്ജീകരിക്കുന്നതിനായി ഹെഡേറ നെറ്റ്വര്‍ക്കുമായി എല്‍ജി ഇലക്ട്രോണിക്സ് കരാറായി. എല്‍ജിയുടെ തന്നെ ക്രിപ്റ്റോ വാലറ്റായ വാലിപ്റ്റോ വഴി എന്‍എഫ്ടി പര്‍ച്ചേസിന്റെ പണം ക്രിപ്റ്റോ രൂപത്തില്‍ അടയ്ക്കുവാനും സാധിക്കും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വാലിപ്റ്റോ വാലറ്റിന്റെ നിര്‍മ്മാണം ഹെഡേറ നെറ്റ്വര്‍ക്ക് ആരംഭിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വാലറ്റിന്റെ ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ യുഎസ് മാര്‍ക്കറ്റില്‍ ഇറങ്ങുന്ന മോഡലുകളിലാണ് 'എന്‍എഫ്ടി കച്ചവടം' നടക്കുക. ഹെഡേറയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ ഹെഡേറ ഗവേണിംഗ് കൗണ്‍സിലിലും എല്‍ജി ഇലക്ട്രോണിക്സ് അംഗമായിക്കഴിഞ്ഞു. ഗൂഗിള്‍, ഐബിഎം, ഡ്യൂഷേ ടെലികോം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവരൊക്കെ ഹെഡേറ ഗവേണിംഗ് കൗണ്‍സിലിന്റെ അംഗമാണ്.

ക്രിപ്റ്റോ കറന്‍സികളെന്ന പോലെ ബ്ലോക്ക്ചെയിന്‍ അധിഷ്ഠിതമായി തന്നെയാണ് എന്‍എഫ്ടിയും പ്രവര്‍ത്തിക്കുന്നത്. ഓഡിയോ, ഛായാ ചിത്രങ്ങള്‍, വീഡിയോ, ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക് തുടങ്ങി ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ എന്തും എന്‍എഫ്ടിയാക്കാം. ഇവയ്ക്ക് മൂല്യവും ഏറെയാണ്. ആര്‍ട്ട് ഗാലറികളിലെ വില്‍പ്പനകള്‍ക്ക് സമാനമാണ് ഡിജിറ്റല്‍ ലോകത്തെ എന്‍എഫ്ടി വില്‍പ്പനയും. എക്സ്ചേഞ്ചുകളാണ് ഇവിടത്തെ പ്രധാന കച്ചവട സ്ഥലം. ക്രിപ്റ്റോ കറന്‍സിയിലാണ് ഇടപാട് നടക്കുന്നതെന്നതിനാല്‍ ക്രിപ്റ്റോ വാലറ്റുകള്‍ ആവശ്യമാണ്.