image

6 Sep 2022 12:02 AM GMT

IPO

ഐപിഒ വഴി ധനസമാഹരണത്തിന് കോണ്‍കോര്‍ഡ് എന്‍വിറോ

MyFin Bureau

ഐപിഒ വഴി ധനസമാഹരണത്തിന് കോണ്‍കോര്‍ഡ് എന്‍വിറോ
X

Summary

ഡെല്‍ഹി: എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് സ്ഥാപനമായ കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസിന് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ധനസമാഹരണത്തിന് സെബിയുടെ അനുമതി ലഭിച്ചു. നിര്‍ദിഷ്ട ഐപിഒയില്‍ 175 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടര്‍മാരും ഒരു നിക്ഷേപകനും ചേര്‍ന്ന് 35,69,180 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും (OFS) ഉള്‍പ്പെടുന്നു. പ്രമോട്ടര്‍മാരായ പ്രയാസ് ഗോയല്‍, പ്രേരക് ഗോയല്‍, പ്രൊമോട്ടര്‍ ഗ്രൂപ്പുകളായ നമ്രത ഗോയല്‍, നിധി ഗോയല്‍, പുഷ്പ ഗോയല്‍, നിക്ഷേപകരായ എഎഫ് ഹോള്‍ഡിംഗ്‌സ് എന്നിവരാണ് ഓഫര്‍ ഫോര്‍ […]


ഡെല്‍ഹി: എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് സ്ഥാപനമായ കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസിന് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ധനസമാഹരണത്തിന് സെബിയുടെ അനുമതി ലഭിച്ചു.

നിര്‍ദിഷ്ട ഐപിഒയില്‍ 175 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടര്‍മാരും ഒരു നിക്ഷേപകനും ചേര്‍ന്ന് 35,69,180 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും (OFS) ഉള്‍പ്പെടുന്നു.

പ്രമോട്ടര്‍മാരായ പ്രയാസ് ഗോയല്‍, പ്രേരക് ഗോയല്‍, പ്രൊമോട്ടര്‍ ഗ്രൂപ്പുകളായ നമ്രത ഗോയല്‍, നിധി ഗോയല്‍, പുഷ്പ ഗോയല്‍, നിക്ഷേപകരായ എഎഫ് ഹോള്‍ഡിംഗ്‌സ് എന്നിവരാണ് ഓഫര്‍ ഫോര്‍ സെയിലില്‍ ഓഹരികള്‍ വില്‍ക്കുന്നത്.

പുതിയ ഇഷ്യൂവില്‍ നിന്നുള്ള വരുമാനം കമ്പനിയുടെ വിഭാഗമായ കോണ്‍കോര്‍ഡ് എന്‍വിറോ എഫ്ഇസെഡ്ഇയിലെ നിക്ഷേപത്തിനായി ഉപയോഗിക്കും.

കൂടാതെ വരുമാനം കമ്പനിയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും കടം അടയ്ക്കുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കും.