Summary
ബോണ്ട് യീൽഡും, ഓഹരിയിൽ നിന്നുള്ള വരുമാനവും തമ്മിലുള്ള അന്തരം രണ്ട് ശതമാനത്തോളം വർധിച്ച സാഹചര്യത്തിൽ ഓഹരി വിപണിയിൽ 10 ശതമാനത്തോളം ഇടിവുണ്ടാകാനുള്ള സാധ്യതയാണുള്ളതെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇത്തരം സാഹചര്യങ്ങളിൽ നിഫ്റ്റി മൂന്നു തവണ 10 ശതമാനത്തോളം താഴ്ന്നിരുന്നു. വരുമാനത്തിലെ അന്തരം (യീൽഡ് ഗാപ്) എന്നത് ദീർഘ കാല ഗവണ്മെന്റ് ബോണ്ടുകളിൽ നിന്നുള്ള വരുമാനവും, ഓഹരികളിൽ നിന്നുള്ള വരുമാനവും (പ്രത്യേകിച്ച് ഡിവിഡന്റ് വരുമാനം) തമ്മിലുള്ള വ്യത്യാസമാണ്. ഇത് ഓഹരികളുടെയും ബോണ്ടുകളുടെയും പ്രകടനം സംബന്ധിച്ച് വിലയിരുത്തൽ […]
ബോണ്ട് യീൽഡും, ഓഹരിയിൽ നിന്നുള്ള വരുമാനവും തമ്മിലുള്ള അന്തരം രണ്ട് ശതമാനത്തോളം വർധിച്ച സാഹചര്യത്തിൽ ഓഹരി വിപണിയിൽ 10 ശതമാനത്തോളം ഇടിവുണ്ടാകാനുള്ള സാധ്യതയാണുള്ളതെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇത്തരം സാഹചര്യങ്ങളിൽ നിഫ്റ്റി മൂന്നു തവണ 10 ശതമാനത്തോളം താഴ്ന്നിരുന്നു. വരുമാനത്തിലെ അന്തരം (യീൽഡ് ഗാപ്) എന്നത് ദീർഘ കാല ഗവണ്മെന്റ് ബോണ്ടുകളിൽ നിന്നുള്ള വരുമാനവും, ഓഹരികളിൽ നിന്നുള്ള വരുമാനവും (പ്രത്യേകിച്ച് ഡിവിഡന്റ് വരുമാനം) തമ്മിലുള്ള വ്യത്യാസമാണ്. ഇത് ഓഹരികളുടെയും ബോണ്ടുകളുടെയും പ്രകടനം സംബന്ധിച്ച് വിലയിരുത്തൽ നടത്താൻ നിക്ഷേപകരെ സഹായിക്കുന്നു.
"ഓഹരികളുടെ വില ഉയർന്നു നില്കുന്നത് ഇന്ത്യൻ വിപണിയെ സംബന്ധിച്ച് ഒരു പുതിയ പ്രതിഭാസമല്ല. എന്നാൽ ബോണ്ടിൽ നിന്നുള്ള വരുമാനവും, ഓഹരിയിൽ നിന്നുള്ള വരുമാനവും തമ്മിലുള്ള അന്തരം 2 ശതമാനത്തിൽ കൂടുന്നത് ഞങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. പ്രത്യേകിച്ച്, ബോണ്ട് യീൽഡ് ഇനിയും വർധിച്ചേക്കാവുന്ന സാഹചര്യമാണുള്ളത്. ഇത് ഓഹരികളുടെ മേൽ സമ്മർദ്ദം സൃഷ്ടിക്കും," ആഗോള ബ്രോക്കറേജ് ജെഫ്രീസിന്റെ 'ഇന്ത്യ ഇക്വിറ്റി സ്ട്രാറ്റജി' റിപ്പോർട്ടിൽ പറയുന്നു. മുൻപ് ഇതേ വരുമാന അന്തരം നിലനിന്നപ്പോൾ നിഫ്റ്റി 10 ശതമാനം ഇടിഞ്ഞിരുന്നു. ഇത് കണക്കിലെടുക്കുമ്പോൾ, ജെഫ്രീസ് പ്രതീക്ഷിക്കുന്നത്, സമാനമായ ഇടിവ് ഇപ്പോൾ വിപണിയിൽ സംഭവിച്ചേക്കാമെന്നാണ്. പ്രത്യേകിച്ച്, യുഎസ് ഫെഡറൽ റിസർവ് കടുത്ത നിർക്കുയർത്തൽ തീരുമാനം പ്രഖ്യാപിച്ചേക്കാവുന്ന സാഹചര്യത്തിൽ.
വിപണി പ്രതീക്ഷിക്കുന്നതിനേക്കാൾ ഉയർന്ന നിലയിലുള്ള പലിശ നിരക്കു വർധന ഉണ്ടാവുമെന്ന് ജെഫ്രീസ് കണക്കു കൂട്ടുന്നു. അമേരിക്കയിലെ കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് കടുത്ത നടപടികളെടുക്കാൻ ഫെഡിന് സഹായകരമാണ്. രണ്ടു ശതമാനം പണപ്പെരുപ്പമെന്ന ഫെഡിന്റെ ലക്ഷ്യത്തിലേക്കെത്താൻ കടുത്ത നടപടികൾ അത്യാവശ്യമാണ്. "അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോഴത്തെ 3 ശതമാനത്തിന്റെ ഇരട്ടിയായാൽ മാത്രമേ പണപ്പെരുപ്പ ലക്‌ഷ്യം നേടാനാകൂ. ഇതിനർത്ഥം, തുടർച്ചയായ നിരക്കുയർത്തൽ ഇനിയും ഉണ്ടാകുമെന്നാണ്," റിപ്പോർട്ട് പറയുന്നു.
പരിമിതമായ ഉയർച്ച മാത്രമേ നിഫ്റ്റിയിൽ ഉണ്ടാവുകയുള്ളുവെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിലെ അനലിസ്റ്റുകളും കരുതുന്നു. ഓഹരികളുടെ ഉയർന്ന വില നിർണയമാണ് ഇതിനു കാരണം. വിപണി കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഈ വർഷത്തെ നഷ്ടങ്ങളെല്ലാം മായ്ച്ചു കളഞ്ഞ് മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. സെപ്റ്റംബർ 5 ലെ കണക്കനുസരിച്ച്, നിഫ്റ്റി 1.5 ശതമാനം ഉയർച്ചയിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ ആഗോള ഓഹരി വിപണികളെല്ലാം ഇരട്ടയക്ക നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്.
"ഈ മുന്നേറ്റത്തോടെ, നിഫ്റ്റിയിലെ വ്യാപാരം, ഈ സാമ്പത്തിക വർഷത്തെ ഓഹരി വരുമാന പ്രതീക്ഷയുടെ 21 മടങ്ങാണ്. ദീർഘകാല ശരാശരിയേക്കാൾ വളരെ ഉയരത്തിലാണ് ഇത്. അതിനാൽ ഹ്രസ്വ കാലത്തിൽ മുന്നേറ്റങ്ങളുണ്ടാവാൻ സാധ്യത കുറവാണ്. ഈ നിലയിൽ നിന്ന് ഉയരണമെങ്കിൽ ആഗോള-ആഭ്യന്തര സാമ്പത്തിക സൂചകങ്ങളിൽ സ്ഥിരതയുണ്ടാവണം. കൂടാതെ, ഓഹരി വരുമാനത്തിലും സ്ഥിര വളർച്ച ഉണ്ടാകേണ്ടിയിരിക്കുന്നു," മോത്തിലാൽ ഓസ്വാൾ അനലിസ്റ്റുകൾ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
