12 Sept 2022 5:50 AM IST
Summary
മുംബൈ: പോളിസ്റ്റര്‍ ചിപ്പുകളും നൂല്‍ നിര്‍മ്മാതാക്കളായ ശുഭലക്ഷ്മി പോളിസ്റ്റേഴ്സ് ലിമിറ്റഡും 1,592 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാവിലെയുള്ള ആദ്യഘട്ട വ്യാപാരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ക്ക് മുന്നേറ്റം. ആദ്യ ഘട്ട വ്യാപാരത്തില്‍ ഒരു ശതമാനത്തിലധികം മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പോളിസ്റ്റര്‍ ബിസിനസ്സ് വിപുലീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഏറ്റെടുക്കല്‍ എന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. റിലയന്‍സ് പെട്രോളിയം റീട്ടെയില്‍ ലിമിറ്റഡ് ('റിലയന്‍സ് പോളിസ്റ്റര്‍ ലിമിറ്റഡ്' എന്ന പേരിനു കീഴില്‍), കമ്പനിയുടെ പൂര്‍ണ […]
മുംബൈ: പോളിസ്റ്റര്‍ ചിപ്പുകളും നൂല്‍ നിര്‍മ്മാതാക്കളായ ശുഭലക്ഷ്മി പോളിസ്റ്റേഴ്സ് ലിമിറ്റഡും 1,592 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാവിലെയുള്ള ആദ്യഘട്ട വ്യാപാരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ക്ക് മുന്നേറ്റം.
ആദ്യ ഘട്ട വ്യാപാരത്തില്‍ ഒരു ശതമാനത്തിലധികം മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പോളിസ്റ്റര്‍ ബിസിനസ്സ് വിപുലീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഏറ്റെടുക്കല്‍ എന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.
റിലയന്‍സ് പെട്രോളിയം റീട്ടെയില്‍ ലിമിറ്റഡ് ('റിലയന്‍സ് പോളിസ്റ്റര്‍ ലിമിറ്റഡ്' എന്ന പേരിനു കീഴില്‍), കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ശുഭലക്ഷ്മി പോളിസ്റ്റേഴ്സ് ലിമിറ്റഡിന്റെയും ശുഭലക്ഷ്മി പോളിടെക്സ് ലിമിറ്റഡിന്റെയും പോളിസ്റ്റര്‍ ബിസിനസ്സ് യഥാക്രമം 1,522, 70 കോടി രൂപയ്ക്ക് വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ സജ്ജമാക്കിയതായി കമ്പനി വ്യക്താക്കി.
ഏറ്റെടുക്കല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാണ ബിസിനസിനെ ശക്തിപ്പെടുത്തും.
Reliance Industries gains 1 pc on Shubhalakshmi Polyesters acquisition
പഠിക്കാം & സമ്പാദിക്കാം
Home
