image

16 Sept 2022 5:49 AM IST

Corporates

വിറ്റുവരവ് പരിധി കൂട്ടി, ചെറുകിട കമ്പനികളുടെ നികുതി ഭാരം കുറയും

MyFin Desk

വിറ്റുവരവ് പരിധി കൂട്ടി, ചെറുകിട കമ്പനികളുടെ നികുതി ഭാരം കുറയും
X

Summary

  ഡെല്‍ഹി: ചെറുകിട കമ്പനികള്‍ക്കുള്ള പെയ്ഡ്-അപ്പ് മൂലധനവും വിറ്റുവരവ് പരിധിയും സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഇത് സ്ഥാപനങ്ങളുടെ കംപ്ലയിന്‍സ് ഭാരം കുറയ്ക്കാന്‍ സഹായിക്കും. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിഷ്‌കരണം കമ്പനി നിയമത്തില്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം വരുത്തിയത്. ചെറുകിട കമ്പനികളുടെ പെയ്ഡ്-അപ്പ് മൂലധനത്തിന്റെ പരിധി 2 കോടി രൂപയില്‍ കൂടരുത് എന്നതില്‍ നിന്ന് 4 കോടി രൂപയില്‍ കൂടരുത് എന്ന് പരിഷ്‌കരിച്ചു. അതുപോലെ, വിറ്റുവരവ് പരിധി '20 കോടി രൂപയില്‍ കവിയരുത്' എന്നതില്‍ നിന്ന് '40 […]


ഡെല്‍ഹി: ചെറുകിട കമ്പനികള്‍ക്കുള്ള പെയ്ഡ്-അപ്പ് മൂലധനവും വിറ്റുവരവ് പരിധിയും സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഇത് സ്ഥാപനങ്ങളുടെ കംപ്ലയിന്‍സ് ഭാരം കുറയ്ക്കാന്‍ സഹായിക്കും. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിഷ്‌കരണം കമ്പനി നിയമത്തില്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം വരുത്തിയത്.

ചെറുകിട കമ്പനികളുടെ പെയ്ഡ്-അപ്പ് മൂലധനത്തിന്റെ പരിധി 2 കോടി രൂപയില്‍ കൂടരുത് എന്നതില്‍ നിന്ന് 4 കോടി രൂപയില്‍ കൂടരുത് എന്ന് പരിഷ്‌കരിച്ചു. അതുപോലെ, വിറ്റുവരവ് പരിധി '20 കോടി രൂപയില്‍ കവിയരുത്' എന്നതില്‍ നിന്ന് '40 കോടിയില്‍ കൂടരുത്' എന്ന് പരിഷ്‌കരിച്ചതായും മന്ത്രാലയം അറിയിച്ചു.

പരിഷ്‌കരണങ്ങള്‍ ചെറുകിട കമ്പനികളുടെ വിഭാഗത്തിലേക്ക് കൂടുതല്‍ സ്ഥാപനങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ ഇടായാക്കും. ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റിന്റെ ഭാഗമായി ക്യാഷ് ഫ്ളോ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയില്‍ നിന്ന് ചെറുകിട കമ്പനികളെ ഒഴിവാക്കിയിട്ടുണ്ട്. അവര്‍ക്ക് ഓഡിറ്റര്‍മാരുടെ നിര്‍ബന്ധിത റൊട്ടേഷന്‍ ആവശ്യമില്ല. ഇത്തരം കമ്പനികള്‍ ഒരു വര്‍ഷത്തില്‍ രണ്ട് ബോര്‍ഡ് മീറ്റിംഗുകള്‍ മാത്രം നടത്തിയാല്‍ മതിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ചട്ടലംഘനങ്ങള്‍ പോലുള്ള കാര്യങ്ങളില്‍ ചെറുകിട കമ്പനികള്‍ക്ക് പിഴകള്‍ കുറയുന്നതിന് പുതിയ പരിഷ്‌കാരം സഹായകമാകും. ഇത്തരം സ്ഥാപനങ്ങളുടെ വാര്‍ഷിക റിട്ടേണുകള്‍ കമ്പനി സെക്രട്ടറിയോ അഭാവത്തില്‍ കമ്പനിയുടെ ഡയറക്ടര്‍ക്കോ ഒപ്പിടാം. അടുത്ത കാലത്തായി, രാജ്യത്ത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് കമ്പനി നിയമത്തിന് കീഴിലുള്ള വിവിധ വ്യവസ്ഥകളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.