19 Sept 2022 5:41 AM IST
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 36,680 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,585 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച്ച പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 40,016 രൂപയിലെത്തി. 5,002 രൂപയാണ് ഗ്രാമിന്റെ വില. വെള്ളി ഗ്രാമിന് 62 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 496 രൂപയായി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 36,680 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,585 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച്ച പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 40,016 രൂപയിലെത്തി. 5,002 രൂപയാണ് ഗ്രാമിന്റെ വില.
വെള്ളി ഗ്രാമിന് 62 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 496 രൂപയായി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയര്‍ന്ന് 79.64 ആയി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 79.70 എന്ന നിലയിലായിരുന്നു രൂപ.
വെള്ളിയാഴ്ച്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഇടിഞ്ഞ് 79.78ല്‍ എത്തിയിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 91.92 ഡോളറായി. വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് 299.15 പോയിന്റ് ഇടിഞ്ഞ് 58,541.64 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 89.85 പോയിന്റ് ഇടിഞ്ഞ് 17,441 എന്ന നിലയിലെത്തുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, അധികം വൈകാതെ ഇരു സൂചികകളും നഷ്ടത്തില്‍ നിന്നും കരകയറി. സെന്‍സെക്‌സ് 157.23 പോയിന്റ് ഉയര്‍ന്ന് 58,998.02ലും നിഫ്റ്റി 49.70 പോയിന്റ് ഉയര്‍ന്ന് 17,580.55ലുമാണ് വ്യാപാരം നടത്തുന്നത് (രാവിലെ 10.00 AM പ്രകാരം).
പഠിക്കാം & സമ്പാദിക്കാം
Home
