image

2 Oct 2022 5:27 AM GMT

Automobile

ഹോണ്ടയ്ക്ക് ആവശ്യക്കാര്‍ ഏറി, 29 ശതമാനം വില്‍പ്പന വര്‍ധന

Myfin Editor

ഹോണ്ടയ്ക്ക് ആവശ്യക്കാര്‍ ഏറി, 29 ശതമാനം വില്‍പ്പന വര്‍ധന
X

Summary

ഡെല്‍ഹി: ഹോണ്ട കാറുകളുടെ ആഭ്യന്തര മൊത്തവ്യാപാരം സെപ്റ്റംബറില്‍ 29 ശതമാനം വര്‍ധിച്ച് 8,714 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 6,765 യൂണിറ്റുകളാണ് വിറ്റത്. കമ്പനിയുടെ കയറ്റുമതി കഴിഞ്ഞ മാസം 2,333 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അത് 2,964 യൂണിറ്റായിരുന്നു. 'ഉത്സവ സീസണിലെ ഡിമാന്‍ഡ് ശക്തമാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഫാക്ടറി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇത് നവരാത്രി സമയത്ത് ഹോണ്ട കാറുകളുടെ മികച്ച ലഭ്യത ഉറപ്പാക്കാനാകും,' ഹോണ്ട കാര്‍സ് ഇന്ത്യ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് […]


ഡെല്‍ഹി: ഹോണ്ട കാറുകളുടെ ആഭ്യന്തര മൊത്തവ്യാപാരം സെപ്റ്റംബറില്‍ 29 ശതമാനം വര്‍ധിച്ച് 8,714 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 6,765 യൂണിറ്റുകളാണ് വിറ്റത്. കമ്പനിയുടെ കയറ്റുമതി കഴിഞ്ഞ മാസം 2,333 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അത് 2,964 യൂണിറ്റായിരുന്നു.

'ഉത്സവ സീസണിലെ ഡിമാന്‍ഡ് ശക്തമാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഫാക്ടറി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇത് നവരാത്രി സമയത്ത് ഹോണ്ട കാറുകളുടെ മികച്ച ലഭ്യത ഉറപ്പാക്കാനാകും,' ഹോണ്ട കാര്‍സ് ഇന്ത്യ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) യുയിച്ചി മുരാത പറഞ്ഞു.

ഹോണ്ട സിറ്റി, അമേസ് എന്നിവയാണ് മികച്ച ഡിമാന്റുള്ള മോഡലുകള്‍. ഇ മികച്ച വില്‍പ്പന നേടുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: