image

7 Oct 2022 5:13 AM GMT

കൂടുതല്‍ പലിശ, കനറാ ബാങ്കിൻറെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി 

MyFin Desk

കൂടുതല്‍ പലിശ, കനറാ ബാങ്കിൻറെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി 
X

Summary

  കാനറ ബാങ്ക് 666 ദിവസത്തേക്ക് പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഈ നിക്ഷേപത്തിന് 7 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനവും പലിശ ലഭിക്കും. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ സ്‌കീം ബാധകമാവുക. കാനറ ബാങ്കിന്റെ പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. റീപോ ലിങ്ക്ഡ് ലെന്‍ഡിങ് റേറ്റ് (ആര്‍ എല്‍ എല്‍ ആര്‍ ), മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ലെന്‍ഡിങ് റേറ്റ്  (എം സി എല്‍ […]


കാനറ ബാങ്ക് 666 ദിവസത്തേക്ക് പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഈ നിക്ഷേപത്തിന് 7 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനവും പലിശ ലഭിക്കും.

രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ സ്‌കീം ബാധകമാവുക.
കാനറ ബാങ്കിന്റെ പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

റീപോ ലിങ്ക്ഡ് ലെന്‍ഡിങ് റേറ്റ് (ആര്‍ എല്‍ എല്‍ ആര്‍ ), മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ലെന്‍ഡിങ് റേറ്റ് (എം സി എല്‍ ആര്‍)എന്നിവയിൽ ബാങ്ക് വര്‍ധന വരുത്തിയിട്ടുണ്ട്.