image

13 Oct 2022 4:29 AM GMT

Technology

മൂണ്‍ലൈറ്റിംഗ് അംഗീകരിക്കുന്നില്ല- എച്ച്സിഎല്‍ ;  ധാര്‍മ്മികപ്രശ്നമെന്ന് വിപ്രോ

MyFin Desk

മൂണ്‍ലൈറ്റിംഗ് അംഗീകരിക്കുന്നില്ല- എച്ച്സിഎല്‍ ;  ധാര്‍മ്മികപ്രശ്നമെന്ന് വിപ്രോ
X

Summary

ഡെല്‍ഹി: വ്യവസായത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മൂണ്‍ലൈറ്റിംഗ് പ്രശ്നത്തില്‍ തങ്ങള്‍ അത് അംഗീകരിക്കുന്നില്ലെങ്കിലും കമ്പനിക്കുള്ളില്‍ നിലവില്‍ ഈ പ്രശ്നം ഗുരുതരമല്ലെന്നും എച്ച്സിഎല്‍ ടെക്നോളജീസ് അറിയിച്ചു. ഒരു സ്ഥാപനത്തിലെ മുഴുവന്‍ സമയ ജീവനക്കാരനായിരുന്നിട്ടും മറ്റൊരു കമ്പനിയ്ക്ക് വേണ്ടി പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന പ്രവണതയെയാണ് 'മൂണ്‍ലൈറ്റിംഗ്' എന്ന് അറിയപ്പെടുന്നത്. ജീവനക്കാര്‍ എച്ച്സിഎല്‍ ടെക്കിലെ ജോലിക്കൊപ്പം മറ്റൊരു ജോലിയും ചെയ്യുന്നതിനെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് കമ്പനിയുടെ ചീഫ് പീപ്പിള്‍ ഓഫീസര്‍ രാമചന്ദ്രന്‍ സുന്ദരരാജന്‍ പറഞ്ഞു. എച്ച്സിഎല്‍ ടക്കില്‍ ജോലി ചെയ്യുന്ന ഏതൊരാളും […]


ഡെല്‍ഹി: വ്യവസായത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മൂണ്‍ലൈറ്റിംഗ് പ്രശ്നത്തില്‍ തങ്ങള്‍ അത് അംഗീകരിക്കുന്നില്ലെങ്കിലും കമ്പനിക്കുള്ളില്‍ നിലവില്‍ ഈ പ്രശ്നം ഗുരുതരമല്ലെന്നും എച്ച്സിഎല്‍ ടെക്നോളജീസ് അറിയിച്ചു. ഒരു സ്ഥാപനത്തിലെ മുഴുവന്‍ സമയ ജീവനക്കാരനായിരുന്നിട്ടും മറ്റൊരു കമ്പനിയ്ക്ക് വേണ്ടി പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന പ്രവണതയെയാണ് 'മൂണ്‍ലൈറ്റിംഗ്' എന്ന് അറിയപ്പെടുന്നത്.
ജീവനക്കാര്‍ എച്ച്സിഎല്‍ ടെക്കിലെ ജോലിക്കൊപ്പം മറ്റൊരു ജോലിയും ചെയ്യുന്നതിനെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് കമ്പനിയുടെ ചീഫ് പീപ്പിള്‍ ഓഫീസര്‍ രാമചന്ദ്രന്‍ സുന്ദരരാജന്‍ പറഞ്ഞു. എച്ച്സിഎല്‍ ടക്കില്‍ ജോലി ചെയ്യുന്ന ഏതൊരാളും ഒരു തൊഴില്‍ കരാറിന്റെ നിബന്ധനകള്‍ക്ക് കീഴിലാണ് ചെയ്യുന്നതെന്നും അത്‌കൊണ്ട് തന്നെ ജീവനക്കാര്‍ അതിലെ വ്യവസ്ഥകളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കരുതി ഇതൊരു പ്രധാന പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചെറിയ സൈഡ് ജോലികള്‍ നല്ലതാണെങ്കിലും ഒരു എതിരാളിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ധാര്‍മ്മികതയുടെ ചോദ്യമാണെന്ന് വിപ്രോ സിഇഒ തിയറി ഡെലാപോര്‍ട്ട് പറഞ്ഞു. എന്നിരുന്നാലും, മറ്റ് കമ്പനികള്‍ക്ക് മൂണ്‍ലൈറ്റിംഗില്‍ പ്രശ്നമില്ലെങ്കില്‍ വിപ്രോ അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 300 ജീവനക്കാരെ മൂണ്‍ലൈറ്റിംഗിന്റെ പേരില്‍ പിരിച്ചുവിട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് വിപ്രോ സിഇഒയുടെ പരാമര്‍ശം.