image

17 Oct 2022 6:01 AM IST

എഫ്ഡിഐ വഴി 475 ബില്യണ്‍ യുഎസ് ഡോളര്‍ ഇന്ത്യക്ക് ആകര്‍ഷിക്കാനാകും: റിപ്പോര്‍ട്ട്

MyFin Desk

എഫ്ഡിഐ വഴി 475 ബില്യണ്‍ യുഎസ് ഡോളര്‍ ഇന്ത്യക്ക് ആകര്‍ഷിക്കാനാകും: റിപ്പോര്‍ട്ട്
X

Summary

  ഡെല്‍ഹി: അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 475 ബില്യണ്‍ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ)ആകര്‍ഷിക്കുന്നതിനുള്ള വളര്‍ച്ചാ സാധ്യതകള്‍ ഇന്ത്യക്കുണ്ടന്ന് സിഐഐ- ഇവൈ റിപ്പോര്‍ട്ട്. കോവിഡ്, കൂടാതെ ആഗോള രാഷ്ട്രീയ പ്രതിസന്ധികളുടെ ആഘാതങ്ങള്‍ ഇവയ്ക്കിടയിലും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 84.8 ബില്യണ്‍ യുഎസ് ഡോളറിന്റെ എഫ്ഡിഐ ലഭിച്ചതോടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ വിദേശ മൂലധനത്തിന്റെ സ്ഥിരമായ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ (എംഎന്‍സി) 71 ശതമാനവും തങ്ങളുടെ ആഗോള വിപുലീകരണത്തിനുള്ള […]


ഡെല്‍ഹി: അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 475 ബില്യണ്‍ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ)ആകര്‍ഷിക്കുന്നതിനുള്ള വളര്‍ച്ചാ സാധ്യതകള്‍ ഇന്ത്യക്കുണ്ടന്ന് സിഐഐ- ഇവൈ റിപ്പോര്‍ട്ട്. കോവിഡ്, കൂടാതെ ആഗോള രാഷ്ട്രീയ പ്രതിസന്ധികളുടെ ആഘാതങ്ങള്‍ ഇവയ്ക്കിടയിലും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 84.8 ബില്യണ്‍ യുഎസ് ഡോളറിന്റെ എഫ്ഡിഐ ലഭിച്ചതോടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ വിദേശ മൂലധനത്തിന്റെ സ്ഥിരമായ വര്‍ധനവ് രേഖപ്പെടുത്തി.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ (എംഎന്‍സി) 71 ശതമാനവും തങ്ങളുടെ ആഗോള വിപുലീകരണത്തിനുള്ള പ്രധാന ലക്ഷ്യസ്ഥാനമായി രാജ്യത്തെ കണക്കാക്കുന്നതായി 'വിഷന്‍ - ഡെവലപ്പ്ഡ് ഇന്ത്യ: ഓപ്പര്‍ച്യൂണിറ്റീസ് ആന്‍്ഡ എക്സ്പെക്റ്റേഷന്‍സ് ഓഫ് എംഎന്‍സി' എന്ന ഈ റിപ്പോര്‍ട്ട് വ്യക്തമാക്കി. റിപ്പോര്‍ട്ട് അനുസരിച്ച് 96 ശതമാനം ആളുകളും രാജ്യത്തിന്റെ മൊത്തത്തിലുള്ള സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു. 3-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഗണ്യമായി മെച്ചപ്പെടുമെന്ന് ഭൂരിപക്ഷം ബഹുരാഷ്ട്ര കമ്പനികളും കരുതുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ആഭ്യന്തര ഉപഭോഗം, സേവനങ്ങള്‍, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലെ ശക്തമായ മുന്നേറ്റമാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ ദിശ നിര്‍ണ്ണയിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിവേഗ വളര്‍ച്ചാ നിരക്കുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ എന്നതിന് പുറമെ, ശക്തമായ ഉപഭോഗ പ്രവണതകള്‍, ഡിജിറ്റൈസേഷന്‍, വളരുന്ന സേവന മേഖല എന്നിവയ്‌ക്കൊപ്പം ഇന്‍ഫ്രാസ്ട്രക്ചറിനും ഉത്പാദനത്തിനും സര്‍ക്കാര്‍ ശക്തമായ ഊന്നല്‍ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.