image

17 Oct 2022 11:33 PM GMT

Banking

ലാഭം വീണ്ടെത്തു, 441.4 കോടി രൂപ അറ്റാദായവുമായി മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ

MyFin Desk

ലാഭം വീണ്ടെത്തു, 441.4 കോടി രൂപ അറ്റാദായവുമായി മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ
X

Summary

ഡെല്‍ഹി: ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ടോഫ്ലര്‍ പുറത്തുവിട്ട  വിവരങ്ങള്‍ പ്രകാരം ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ രണ്ട് വര്‍ഷത്തെ നഷ്ടത്തിന് ശേഷം 2022 സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 441.4 കോടി രൂപ രേഖപ്പെടുത്തി. 2020-21, 2019-20 വര്‍ഷങ്ങളില്‍ യഥാക്രമം 107.1 കോടി, 86.5 കോടി രൂപയായിരുന്നു കമ്പനി രേഖപ്പെടുത്തിയ നികുതിക്ക് ശേഷമുള്ള നഷ്ടം. 022 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 6,188.5 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3,639 […]


ഡെല്‍ഹി: ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ടോഫ്ലര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ രണ്ട് വര്‍ഷത്തെ നഷ്ടത്തിന് ശേഷം 2022 സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 441.4 കോടി രൂപ രേഖപ്പെടുത്തി. 2020-21, 2019-20 വര്‍ഷങ്ങളില്‍ യഥാക്രമം 107.1 കോടി, 86.5 കോടി രൂപയായിരുന്നു കമ്പനി രേഖപ്പെടുത്തിയ നികുതിക്ക് ശേഷമുള്ള നഷ്ടം. 022 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 6,188.5 കോടി രൂപയായിരുന്നു.
2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3,639 കോടി രൂപയായി.മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി ചെയ്ത 472 വാഹനങ്ങള്‍ ഉള്‍പ്പെടെ 11,942 വാഹനങ്ങളുടെ വില്‍പ്പന രേഖപ്പെടുത്തി. 2022 ല്‍ കമ്പനി ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ വില്‍പ്പനയില്‍ 28 ശതമാനം വര്‍ധന രേഖപ്പെടുത്തികൊണ്ട് 11,469 വാഹനങ്ങളാണ് വിറ്റഴിച്ചത്. 2021-ല്‍ മൊത്തം വിറ്റഴിച്ചത് 11,242 വാഹനങ്ങളായിരുന്നു.