image

19 Oct 2022 7:39 AM IST

News

ജോണ്‍സണ്‍& ജോണ്‍സണ്‍ പ്ലാന്റിന് ഷട്ടറിടുമ്പോള്‍ കുട്ടികളുടെ വിഭാഗത്തിലെ സാനിധ്യം കൂട്ടാന്‍ ഐടിസി

MyFin Desk

ജോണ്‍സണ്‍& ജോണ്‍സണ്‍ പ്ലാന്റിന് ഷട്ടറിടുമ്പോള്‍ കുട്ടികളുടെ വിഭാഗത്തിലെ സാനിധ്യം കൂട്ടാന്‍ ഐടിസി
X

Summary

  മുന്‍നിര കമ്പനി ഐടിസി ലിമിറ്റഡ്, ബേബി കെയര്‍ ബ്രാന്‍ഡായ മദര്‍ സ്പര്‍ശില്‍ 13.50 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ കമ്പനിയിലുള്ള ഐടിസിയുടെ ഓഹരി പങ്കാളിത്തം നിലവിലുള്ള 16 ശതമാനത്തില്‍ 22 ശതമാനമായി ഉയരും. പേഴ്‌സണല്‍ കെയര്‍ വിഭാഗത്തില്‍ 'ഡിടുസി' (ഡയറക്ട് ടു കണ്‍സ്യൂമര്‍) മേഖലയില്‍ ഐടിസിഐയുടെ സാന്നിധ്യം കൂടുതല്‍ വികസിപ്പിക്കുന്നതിനാണ് ഈ ഏറ്റെടുക്കല്‍ നടത്തുന്നതെന്ന് ഐടിസി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ മദര്‍ സ്പര്‍ശ് ഐടിസി യില്‍ നിന്നും 'സീരീസ് എ' ഫണ്ടിംഗ് സമാഹരിച്ചിരുന്നു. കഴിഞ്ഞ […]


മുന്‍നിര കമ്പനി ഐടിസി ലിമിറ്റഡ്, ബേബി കെയര്‍ ബ്രാന്‍ഡായ മദര്‍ സ്പര്‍ശില്‍ 13.50 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ കമ്പനിയിലുള്ള ഐടിസിയുടെ ഓഹരി പങ്കാളിത്തം നിലവിലുള്ള 16 ശതമാനത്തില്‍ 22 ശതമാനമായി ഉയരും. പേഴ്‌സണല്‍ കെയര്‍ വിഭാഗത്തില്‍ 'ഡിടുസി' (ഡയറക്ട് ടു കണ്‍സ്യൂമര്‍) മേഖലയില്‍ ഐടിസിഐയുടെ സാന്നിധ്യം കൂടുതല്‍ വികസിപ്പിക്കുന്നതിനാണ് ഈ ഏറ്റെടുക്കല്‍ നടത്തുന്നതെന്ന് ഐടിസി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മദര്‍ സ്പര്‍ശ് ഐടിസി യില്‍ നിന്നും 'സീരീസ് എ' ഫണ്ടിംഗ് സമാഹരിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മദര്‍ സ്പര്‍ശിന് 33.53 കോടി രൂപയുടെ വിറ്റു വരവ് ഉണ്ടായിരുന്നു. കൂടാതെ മദര്‍ സ്പര്‍ശ് സീരീസ് ബി ഫണ്ടിങ്ങിലൂടെ 90 -100 കോടി രൂപ സമാഹരിക്കാന്‍ മറ്റു നിക്ഷേപകരുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അറിയിച്ചു.

ഡിമാന്‍ഡില്ല; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയിലെ രണ്ടാം പ്ലാന്റും വില്‍ക്കുന്നു

സീരീസ് ബി ഫണ്ടിങ്ങിനു ശേഷം ഡി ടു സി മേഖലയില്‍ പോര്‍ട്ടഫോളിയോ വര്‍ധിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. പ്രത്യേകിച്ച് ശിശു ചര്‍മ്മ സംരക്ഷണം, അമ്മയ്ക്കായുള്ള വിഭാഗം, എന്നിവയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കമ്പനി അടുത്തിടെ ഡയപ്പര്‍ വിഭാഗത്തിലും സാന്നിധ്യം അറിയിച്ചിരുന്നു.

കമ്പനിയുടെ സുസ്ഥിരമായ ഉത്പന്ന പോര്‍ട്ടഫോളിയോ വൈവിധ്യവത്കരിക്കുന്നതോടൊപ്പം മാതൃ ശിശു കെയര്‍ വിഭാഗത്തില്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫണ്ട് സമാഹരിക്കുന്നതെന്നു കമ്പനിയുടെ സിഇഒ ഹിമാന്‍ഷു പറഞ്ഞു. ഉത്പന്നങ്ങള്‍ക്ക് ഡിമാന്റ് കുറഞ്ഞതിനെ തുടര്‍ന്ന് ബേബി കെയര്‍ വിഭാഗത്തിലെ മുന്‍നിര കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആന്ധ്രാ പ്രദേശിലെ അവരുടെ പ്ലാന്റ് പൂട്ടുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഹിമാചല്‍ പ്രദേശിലെ മറ്റൊരു പ്ലാന്റും ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ പൂട്ടിയത്.