image

20 Oct 2022 12:29 AM GMT

Gold

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്: പവന് 160 രൂപ കുറഞ്ഞു

MyFin Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്: പവന് 160 രൂപ കുറഞ്ഞു
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 37,080 രൂപയായി (22 കാരറ്റ്). ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,635 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 104 രൂപ വര്‍ധിച്ച് 37,240 രൂപയില്‍ എത്തിയിരുന്നു. മാത്രമല്ല ഇതിന് മുന്‍പുള്ള നാലു ദിവസം സ്വര്‍ണവില മാറ്റമില്ലാതെ 37,160 രൂപയില്‍ തുടരുന്ന സ്ഥിതിയുമുണ്ടായി (ഈ മാസം 15 മുതല്‍ 18 വരെ). ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ കുറഞ്ഞ് 40,448 രൂപയായി. […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 37,080 രൂപയായി (22 കാരറ്റ്). ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,635 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 104 രൂപ വര്‍ധിച്ച് 37,240 രൂപയില്‍ എത്തിയിരുന്നു. മാത്രമല്ല ഇതിന് മുന്‍പുള്ള നാലു ദിവസം സ്വര്‍ണവില മാറ്റമില്ലാതെ 37,160 രൂപയില്‍ തുടരുന്ന സ്ഥിതിയുമുണ്ടായി (ഈ മാസം 15 മുതല്‍ 18 വരെ). ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ കുറഞ്ഞ് 40,448 രൂപയായി. ഗ്രാമിന് 22 രൂപ കുറഞ്ഞ് 5,056 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

നാലു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ന് വിപണിക്ക് നഷ്ടത്തോടെ തുടക്കം. ആഗോള വിപണികള്‍ ദുര്‍ബലമായതും, വിദേശ നിക്ഷേ സ്ഥാപനങ്ങളുടെ നിക്ഷേപ വിറ്റഴിക്കല്‍ തുടരുന്നതും ആഭ്യന്തര വിപണിയെ മോശമായി ബാധിച്ചിട്ടുണ്ട്. സെന്‍സെക്സ് 315.91 പോയിന്റ് നഷ്ടത്തില്‍ 58,791.28 ലും, നിഫ്റ്റി 90.2 പോയിന്റ് ഇടിഞ്ഞ് 17,422.05 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, മാരുതി എന്നീ ഓഹരികളെല്ലാം ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിട്ടു. നെസ് ലേ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും റെക്കോര്‍ഡ് ഇടിവായ 83.06 എന്ന നിലയിലാണ്. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേട്ടം പ്രകടമായിരുന്നെങ്കിലും രൂപയ്ക്ക് മുന്നേറാന്‍ സാധിച്ചില്ല.

മാന്ദ്യഭീഷണി നിലനില്‍ക്കുകയും ആഭ്യന്തര ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ശക്തമാകുന്നതിനുമൊപ്പം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കായ 83ല്‍ എത്തിയിരിക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്യുന്ന സാഹചര്യം കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനില്‍ക്കുന്നുണ്ട്.

രൂപയുടെ മൂല്യം അനുനിമിഷം പിന്നോട്ട് പോകുന്നതിനാല്‍ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുന്നതുള്‍പ്പടെയുള്ള നീക്കങ്ങള്‍ കൊണ്ട് രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് ആര്‍ബിഐ. വെറും 12 മാസങ്ങള്‍ക്കിടെ യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 10 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.