image

11 Nov 2022 3:21 AM GMT

Technology

'123 പേ' യിലൂടെ ഇനി വൈദ്യുതി ബില്ലും അടയ്ക്കാം

MyFin Desk

123 പേ യിലൂടെ ഇനി വൈദ്യുതി ബില്ലും അടയ്ക്കാം
X

Summary

ഫീച്ചര്‍ ഫോണുകള്‍ക്കായി രൂപകല്‍പന ചെയ്ത '123 പേ' യിലൂടെ വൈദ്യുതി ബില്‍ അടയ്ക്കുന്നതിനുള്ള സേവനം 70 ലധികം ഇലക്ട്രിസിറ്റി ബോര്‍ഡുകളില്‍ ലഭ്യമാണെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഈ വര്‍ഷം ആദ്യമാണ് ആര്‍ബിഐയുടെ അനുമതിയുള്ള '123പേ യുപിഐ' സേവനം എന്‍പിസിഐ അവതരിപ്പിച്ചത്. 123 പേ, ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയും. ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് നടത്താമെന്നും എന്‍പിസിഐ വ്യക്തമാക്കുന്നു. ഐ വി ആര്‍ […]


ഫീച്ചര്‍ ഫോണുകള്‍ക്കായി രൂപകല്‍പന ചെയ്ത '123 പേ' യിലൂടെ വൈദ്യുതി ബില്‍ അടയ്ക്കുന്നതിനുള്ള സേവനം 70 ലധികം ഇലക്ട്രിസിറ്റി ബോര്‍ഡുകളില്‍ ലഭ്യമാണെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഈ വര്‍ഷം ആദ്യമാണ് ആര്‍ബിഐയുടെ അനുമതിയുള്ള '123പേ യുപിഐ' സേവനം എന്‍പിസിഐ അവതരിപ്പിച്ചത്.

123 പേ, ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയും. ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് നടത്താമെന്നും എന്‍പിസിഐ വ്യക്തമാക്കുന്നു. ഐ വി ആര്‍ ( ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ്), മിസ്ഡ് കോള്‍, പ്രോക്സിമിറ്റി ശബ്ദ അധിഷ്ഠിത പേയ്മെന്റുകള്‍, ഫീച്ചര്‍ ഫോണിലെ ആപ്പുകള്‍ എന്നി മാര്‍ഗങ്ങളിലൂടെ ഇടപാടുകള്‍ നടത്താം.

എന്‍പിസിഐയില്‍ രജിസ്റ്റര്‍ ചെയുമ്പോള്‍ ഉപഭോക്താവ് ആദ്യം യുപിഐ പിന്‍ സെറ്റ് ചെയ്യേണ്ടതുണ്ട്. ഇതൊരു നാല് മുതല്‍ ആറ് അക്കം വരുന്ന പാസ് കോഡാണ്. ഇതിനായി മുകളില്‍ പറഞ്ഞ ഏതെങ്കിലും മാര്‍ഗം വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ഈ യുപിഐ പിന്‍ നല്‍കേണ്ടതുണ്ട്. ബാങ്കുകള്‍ നല്‍കുന്ന എംപിന്‍, യുപിഐയുടെ പിന്‍ നമ്പറില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്ന കാര്യം ശ്രദ്ധിക്കണം. ഭാരത് ബില്‍ പേമെന്റ് സര്‍വീസ് നല്‍കുന്ന ഈ സേവനം 10 പ്രാദേശിക ഭാഷകളില്‍ ലഭ്യമാണ്.

123 പേയില്‍ വൈദ്യുതി ബില്‍ അടയ്ക്കാനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്, 123പേയ്മെന്റ് നമ്പറുകളായ 080-4516-3666 അല്ലെങ്കില്‍ 6366 200 200 എന്നീ നമ്പറുകളില്‍ ഏതെങ്കിലും ഒന്നില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുക. ഇലക്ട്രിസിറ്റി ബില്‍ അടക്കുന്നതിനുള്ള പേയ്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക, ഏത് ഇലക്ട്രിസിറ്റി ബോര്‍ഡിലാണ് പണമടക്കേണ്ടതെന്ന വിവരങ്ങള്‍ നല്‍കുക, ബില്ലിലെ കണ്‍സ്യൂമര്‍ നമ്പര്‍ പോലുള്ള വിവരങ്ങള്‍ നല്‍കുക, അടക്കാനുള്ള തുക എത്രയാണെന്ന് തിരഞ്ഞെടുക്കുക, യു പി ഐ പിന്‍ നല്‍കുക. ഇത്രയും ചെയ്താല്‍ '123 പേ' യിലൂടെ വൈദ്യുതി ബില്‍ അടയ്ക്കാം.