image

20 Feb 2022 2:30 AM IST

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള അടിസ്ഥാനസൗകര്യങ്ങളില്‍ ഇന്ത്യ ശ്രദ്ധിക്കണം: ഇന്ദ്ര നൂയി

PTI

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള അടിസ്ഥാനസൗകര്യങ്ങളില്‍ ഇന്ത്യ ശ്രദ്ധിക്കണം: ഇന്ദ്ര നൂയി
X

Summary

മുംബൈ: കുട്ടികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും പരിചരണം നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെങ്കില്‍ രാജ്യത്തിന്റെ ജിഡിപി ഇടിയുമെന്ന് പെപ്സിയുടെ മുന്‍ ചീഫ് എക്സിക്യൂട്ടിവ് ഇന്ദ്ര നൂയി മുന്നറിയിപ്പ് നല്‍കി. അങ്കണവാടികളുടേതുപോലുള്ള ബൃഹത്തായ സംവിധാനങ്ങളാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നും, എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ മികച്ചവയല്ലെന്നും ഇന്ത്യയില്‍ ജനിച്ച നൂയി പറഞ്ഞു. ഇവയ്ക്ക് ഒരു പുനരുജ്ജീവനം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. നൈപുണ്യമുള്ള ​ജനത ഒരു കമ്പനിക്കും, രാജ്യത്തിനും ഏറ്റവും വിലപ്പെട്ട കാര്യമാണ്. അതിനായി വലിയ മത്സരമാണ് നടക്കുന്നത്. പ്രത്യേക […]


മുംബൈ: കുട്ടികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും പരിചരണം നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെങ്കില്‍ രാജ്യത്തിന്റെ ജിഡിപി ഇടിയുമെന്ന് പെപ്സിയുടെ മുന്‍ ചീഫ് എക്സിക്യൂട്ടിവ് ഇന്ദ്ര നൂയി മുന്നറിയിപ്പ് നല്‍കി.

അങ്കണവാടികളുടേതുപോലുള്ള ബൃഹത്തായ സംവിധാനങ്ങളാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നും, എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ മികച്ചവയല്ലെന്നും ഇന്ത്യയില്‍ ജനിച്ച നൂയി പറഞ്ഞു. ഇവയ്ക്ക് ഒരു പുനരുജ്ജീവനം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.

നൈപുണ്യമുള്ള ​ജനത ഒരു കമ്പനിക്കും, രാജ്യത്തിനും ഏറ്റവും വിലപ്പെട്ട കാര്യമാണ്. അതിനായി വലിയ മത്സരമാണ് നടക്കുന്നത്. പ്രത്യേക വൈദഗ്‌ധ്യമുള്ള മനുഷ്യരെ സൃഷ്ടിക്കാനുള്ള പ്രയത്നം ഇനിയും ശക്തിയാർജ്ജിക്കും, നൂയി പറഞ്ഞു.

ഡെമോഗ്രാഫിക് ഡിവിഡന്റ്, ഇംഗ്ലീഷ് സംസാരിക്കുന്ന വലിയൊരു വിഭാഗം, സാങ്കേതിക പരിജ്ഞാനമുള്ള ആളുകള്‍ എന്നിവ ഇന്ത്യയിലുണ്ട്. എന്നാല്‍ രാജ്യം അവരെ എങ്ങനെ ജോലിയില്‍ ഉപയോഗിക്കുന്നു എന്നതും, അവരുടെ സേവനം എങ്ങനെ ഉറപ്പാക്കുന്നു എന്നതും വലിയ ചോദ്യമാണ്.

സംഘടനകളും, ബിസിനസ്സുകളും സ്ത്രീകള്‍ക്ക് എക്‌സിക്യൂട്ടീവ് പദവികളിലും, അവശ്യ തൊഴിൽ രം​ഗങ്ങളായ നഴ്‌സിംഗ്, കെയർ ​ഗിവർ എന്നീ മേഖലകളിലും വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്നും നൂയി കൂട്ടിച്ചേര്‍ത്തു.