image

23 Feb 2022 1:30 AM IST

എൽഐസി തിരുത്തി, പി എം ജെ ജെ ബി യോജന വരിക്കാർക്ക് ആനുകൂല്യമില്ല

PTI

എൽഐസി തിരുത്തി, പി എം ജെ ജെ ബി യോജന വരിക്കാർക്ക് ആനുകൂല്യമില്ല
X

Summary

എൽഐസി യുടെ പ്രഥമ ഓഹരി വിൽപനയെ സംബന്ധിച്ച് അത്യധികം താൽപര്യവും ആകാംക്ഷയുമാണ് വിപണിയിലെന്ന് ധനമന്ത്രി. എന്തായാലും, എൽഐസി ഐപിഒ ഈ സാമ്പത്തിക വർഷം തന്നെ ഉണ്ടാവുമെന്ന് സീതാരാമൻ തറപ്പിച്ചു പറഞ്ഞു. ഫെബ്രുവരി 13 ന് എൽഐസി 5 ശതമാനം ഓഹരിയിലൂടെ ഏകദേശം 63,000 കോടി രൂപ സമാഹരിക്കാനായുള്ള ഡ്രാഫ്റ്റ് പേപ്പുകൾ സെബിയിൽ സമർപ്പിച്ചിരുന്നു. എൽഐസി-യുടെ 31.63 കോടി ഓഹരികളിൽ 5 ശതമാനം സർക്കാർ വിപണിയിൽ വിൽക്കുകയാണ്. "വിപണിയിൽ നല്ല ഉണർവാണ്. പോളിസിയുള്ളവർക്കെല്ലാം ഇതിലൊരു സ്ഥാനമുണ്ട് ," അവർ പറഞ്ഞു. എൽഐസി […]


എൽഐസി യുടെ പ്രഥമ ഓഹരി വിൽപനയെ സംബന്ധിച്ച് അത്യധികം താൽപര്യവും ആകാംക്ഷയുമാണ് വിപണിയിലെന്ന് ധനമന്ത്രി. എന്തായാലും, എൽഐസി ഐപിഒ ഈ സാമ്പത്തിക വർഷം തന്നെ ഉണ്ടാവുമെന്ന് സീതാരാമൻ തറപ്പിച്ചു പറഞ്ഞു.

ഫെബ്രുവരി 13 ന് എൽഐസി 5 ശതമാനം ഓഹരിയിലൂടെ ഏകദേശം 63,000 കോടി രൂപ സമാഹരിക്കാനായുള്ള ഡ്രാഫ്റ്റ് പേപ്പുകൾ സെബിയിൽ സമർപ്പിച്ചിരുന്നു. എൽഐസി-യുടെ 31.63 കോടി ഓഹരികളിൽ 5 ശതമാനം സർക്കാർ വിപണിയിൽ വിൽക്കുകയാണ്. "വിപണിയിൽ നല്ല ഉണർവാണ്. പോളിസിയുള്ളവർക്കെല്ലാം ഇതിലൊരു സ്ഥാനമുണ്ട് ," അവർ പറഞ്ഞു. എൽഐസി ജീവനക്കാർക്കും ഒരു ഓഹരിവിലയിൽ ഒരു ഇളവുണ്ടാകും..

ആഗോള അവസ്ഥ തങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കയാണെന്ന് എൽഐസി ചെയർമാൻ എം.ആർ. കുമാർ ഇന്നലെ പറഞ്ഞിരുന്നു. എങ്കിലും മാർച്ചിൽ തന്നെ ഐ പി ഒ ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനിടയിൽ ചില വാർത്തകളിൽ വന്ന പോലെ പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബിമ യോജന (PMJJBY) യിലെ അംഗങ്ങൾക്ക് ഐപിഒ യിൽ ഇളവുണ്ടാകില്ലെന്ന് എൽ ഐ സി ഒരു പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ പദ്ധതിയിൽ അംഗമായിട്ടുള്ളവർക്കും എൽഐസി പോളിസി ഉടമകൾക്കുള്ള റിസർവേഷൻ ആനുകൂല്യം ലഭിക്കുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു.

പോളിസി അംഗത്തിനും ഏറ്റവും കൂടുതൽ 2 ലക്ഷം രൂപ വരെയുള്ള ഓഹരികൾ മാത്രമെ അപേക്ഷിക്കാനാവൂ എന്നും എൽ ഐസി വ്യക്തമാക്കി. കഴിഞ്ഞ സെപ്തംബറിൽ എൽഐസിയുടെ ഓഹരി മൂലധനം 100 കോടി രൂപയിൽ നിന്ന് 6325 കോടി രൂപയായി ഉയർത്തിയിരുന്നു.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച കണക്കുകൾ പ്രകാരം 2021-22ന്റെ ആദ്യ പകുതിയിൽ എൽ ഐ സി 1437കോടി രൂപ അറ്റലാഭം നേടിയിരുന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ അത് വെറും 6.14 കോടി രൂപയായിരുന്നു.