1 March 2022 2:53 AM IST
Summary
നിക്ഷേപകർക്കിടയിൽ ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം നിർണ്ണായകമായി വർധിച്ചു വരുന്നതായി മൈഫിന് പോയിന്റ്-എസ് സി എം എസ് സർവ്വേ. പ്രത്യേകിച്ചു കഴിഞ്ഞ 2 വർഷമായി നിരവധി വെബ്, മൊബൈൽ പ്ലാറ്റുഫോമുകൾ ജനപ്രിയമായി മാറുകയുണ്ടായി. ധനകാര്യവിവരങ്ങൾ ലഭിക്കുവാനും സേവനങ്ങൾക്കുമായി കൂടുതൽ ഫിൻ ടെക് കമ്പനികൾ മത്സരസജ്ജരായി വരുന്നു.ഡിജിറ്റൽ പണമിടപാടുകളും സാധാരണമായിക്കഴിഞ്ഞു. സാമ്പത്തിക വിവരങ്ങൾ അറിയാൻ ആധികാരികതയുള്ള വെബ് പോർട്ടലുകളെയാണ് ഭൂരിഭാഗം ഇൻവെസ്റ്റർമാരും ആശ്രയിക്കുന്നത് .വേഗത്തിൽ വിവരങ്ങൾ അറിയാം ,വിശ്വസനീയമാണ്, നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്നു എന്നതൊക്കെ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് നിക്ഷേപകരെ […]
നിക്ഷേപകർക്കിടയിൽ ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം നിർണ്ണായകമായി വർധിച്ചു വരുന്നതായി മൈഫിന് പോയിന്റ്-എസ് സി എം എസ് സർവ്വേ.
പ്രത്യേകിച്ചു കഴിഞ്ഞ 2 വർഷമായി നിരവധി വെബ്, മൊബൈൽ പ്ലാറ്റുഫോമുകൾ ജനപ്രിയമായി മാറുകയുണ്ടായി. ധനകാര്യവിവരങ്ങൾ ലഭിക്കുവാനും സേവനങ്ങൾക്കുമായി കൂടുതൽ ഫിൻ ടെക് കമ്പനികൾ മത്സരസജ്ജരായി വരുന്നു.ഡിജിറ്റൽ പണമിടപാടുകളും സാധാരണമായിക്കഴിഞ്ഞു.
സാമ്പത്തിക വിവരങ്ങൾ അറിയാൻ ആധികാരികതയുള്ള വെബ് പോർട്ടലുകളെയാണ് ഭൂരിഭാഗം ഇൻവെസ്റ്റർമാരും ആശ്രയിക്കുന്നത് .വേഗത്തിൽ വിവരങ്ങൾ അറിയാം ,വിശ്വസനീയമാണ്, നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്നു എന്നതൊക്കെ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് നിക്ഷേപകരെ അടുപ്പിക്കുന്നു.
മൊബൈൽ ആപ്പുകളുടെ ഉപയോഗം തൊട്ടടുത്തായി നിൽക്കുന്നു . സാമ്പത്തികവിനിമയങ്ങൾക്ക് മൊബൈൽ ഫോണിന്റെ ഉപയോഗവും വർധിച്ചുവരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 80 ശതമാനവും ഫിനാൻഷ്യൽ ട്രാൻസാക്ഷനായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരാണ്.

നിക്ഷേപകരുടെ സോഷ്യൽ മീഡിയ ഉപയോഗവും സർവ്വേ ആരായുകയുണ്ടായി. ഭൂരിഭാഗവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമം വാട്സ്ആപ്പ് ആണ്. രണ്ടാം സ്ഥാനം യുട്യൂബിനാണ്. തൊട്ടടുത്തുണ്ട് ഫേസ്ബുക്ക്.
നിരവധി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉണ്ടെങ്കിലും അവയിലെ സാമ്പത്തിക വിവരങ്ങളുടെ ആധികാരികതയിൽ കൂടുതൽ പേരും സംശയം പ്രകടിപ്പിച്ചു.അവ ആധികാരികമല്ല എന്നുതന്നെ നല്ലൊരു ശതമാനം വിശ്വസിക്കുന്നു.
0സാമ്പത്തിക സാക്ഷരത
കേരളത്തിൽ ആരോഗ്യകരമായ ധനകാര്യ അവബോധം ശക്തമാവണമെന്ന് ഭൂരിപക്ഷവും കരുതുന്നു.ഫിനാൻഷ്യൽ ഫ്രോഡുകളിൽ പെടാതിരിക്കാൻ അത് അനിവാര്യമാണ്. സ്കൂൾ, കോളേജ് പാഠ്യ പദ്ധതിയിൽ സാമ്പത്തിക, നിക്ഷേപകാര്യങ്ങൾ ഉൾപ്പെടുത്തണമെന്നാണ് 90 ശതമാനം പേരും ആവശ്യപ്പെടുന്നത് .
സാമൂഹ്യ, സാമ്പത്തിക വിഭാഗങ്ങളിലെ എ,ബി,സി നിലകളിൽപെട്ടവർക്കിടയിലാണ് ഈ സർവ്വേ നടത്തിയത്. ഗൗരവമേറിയ വിവര ശേഖരണ, വിശകലന പദ്ധതിയും ചോദ്യാവലിയുമാണ് സർവേക്കായി ഉപയോഗിച്ചത്.
കേരളത്തിലെ 14 ജില്ലകളിൽനിന്നും മറുനാടുകളിൽനിന്നുമുള്ളവർ സർവേയിൽ പങ്കെടുത്തു.



പഠിക്കാം & സമ്പാദിക്കാം
Home
