5 March 2022 6:36 AM IST
Summary
ഡെല്‍ഹി: കടക്കെണിയിലായ വോഡഫോണ്‍ ഐഡിയ (വിഐ)ലിമിറ്റഡിലേക്ക് 3,375 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിട്ട് പ്രമോട്ടറായ വോഡഫോണ്‍. 14,200 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിനും കമ്പനി നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച നടന്ന റെഗുലേറ്ററി ഫയലിംഗ് പ്രകാരം വോഡഫോണിന് പുറമേ, ആദിത്യ ബിര്‍ള ഗ്രൂപ്പ് 1,125 കോടി രൂപ വരെ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. ഫണ്ട് സമാഹരിക്കുന്നതിന് ടെലികോം ഓപ്പറേറ്റര്‍ ഓഹരി ഉടമകളുടെ അനുമതി തേടും. അതോടൊപ്പം മാര്‍ച്ച് 26ന് നടക്കുന്ന യോഗത്തില്‍ (ഇജിഎം) അതിന്റെ അംഗീകൃത ഓഹരി മൂലധനം 75,000 കോടി […]
ഡെല്‍ഹി: കടക്കെണിയിലായ വോഡഫോണ്‍ ഐഡിയ (വിഐ)ലിമിറ്റഡിലേക്ക് 3,375 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിട്ട് പ്രമോട്ടറായ വോഡഫോണ്‍. 14,200 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിനും കമ്പനി നിര്‍ദ്ദേശിച്ചു.
വെള്ളിയാഴ്ച നടന്ന റെഗുലേറ്ററി ഫയലിംഗ് പ്രകാരം വോഡഫോണിന് പുറമേ, ആദിത്യ ബിര്‍ള ഗ്രൂപ്പ് 1,125 കോടി രൂപ വരെ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു.
ഫണ്ട് സമാഹരിക്കുന്നതിന് ടെലികോം ഓപ്പറേറ്റര്‍ ഓഹരി ഉടമകളുടെ അനുമതി തേടും.
അതോടൊപ്പം മാര്‍ച്ച് 26ന് നടക്കുന്ന യോഗത്തില്‍ (ഇജിഎം) അതിന്റെ അംഗീകൃത ഓഹരി മൂലധനം 75,000 കോടി രൂപയായി ഉയര്‍ത്താനും അനുമതി തേടും.
വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വിഐഎല്‍) ബോര്‍ഡ് ഫണ്ട് സമാഹരണത്തിന് ഇതിനകം തന്നെ അംഗീകാരം നല്‍കിയിട്ടുണ്ട്. ആദിത്യ ബിര്‍ളയില്‍ നിന്നുള്ള 4,500 കോടി രൂപയും സമാഹരണ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ബാക്കി 10,000 കോടി രൂപ ഓഹരികള്‍ വഴിയോ ബോണ്ടുകള്‍ പോലെയുള്ള ഡെറ്റ് ഇന്‍സ്ട്രുമെന്റുകള്‍ വഴിയോ കൂട്ടിച്ചേര്‍ക്കാം.
ഇജിഎം അറിയിപ്പ് അനുസരിച്ച് കമ്പനി, ഓഹരിയുടമകള്‍ക്ക് 338.34 കോടിയുടെ ഓഹരികള്‍ ഇഷ്യു ചെയ്യാനും നല്‍കാനും അനുമതി തേടും.
ഓരോന്നിനും 13.30 രൂപ നിരക്കില്‍ 10 രൂപ മുഖവിലയില്‍ പ്രൊമോട്ടര്‍മാര്‍ക്കായി 4,500 കോടി രൂപ വരെ സമാഹരിക്കും.
വോഡഫോണിന്റെ ഗ്രൂപ്പ് സ്ഥാപനമായ യൂറോ പസഫിക് സെക്യൂരിറ്റീസ് ആന്‍ഡ് പ്രൈം മെറ്റല്‍സ് 253.75 കോടി ഷെയറുകള്‍ സബ്സ്‌ക്രൈബ് ചെയ്യും. ഇത് മൊത്തം ഇക്വിറ്റി ഷെയറുകളുടെ 75 ശതമാനമായിരിക്കും. മുന്‍ഗണനാടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ടെലികോം കമ്പനിയായ യൂറോ പസഫിക് സെക്യൂരിറ്റീസ് ആന്‍ഡ് പ്രൈം മെറ്റല്‍സ് 3,374.9 കോടി രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്.
ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഒറിയാന ഇന്‍വെസ്റ്റ്മെന്റ് പിടിഇ 84.58 കോടി ഇക്വിറ്റി ഓഹരികള്‍ സബ്‌സ്‌ക്രൈബ് ചെയ്യും. ഇത് ഫണ്ട് സമാഹരണത്തിന്റെ മുന്‍ഗണനാ ഓഹരികളില്‍ 25 ശതമാനത്തോളം വരും. ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ സംഭാവന 1,125 കോടി രൂപയാണ്.
നിലവില്‍ വോഡഫോണില്‍ ബിര്‍ളയ്ക്ക് 27 ശതമാനത്തിലധികം ഓഹരിയുണ്ട്. അതേസമയം വോഡഫോണ്‍ പിഎല്‍സിക്ക് 44 ശതമാനത്തിലധികം ഷെയര്‍ഹോള്‍ഡിംഗുണ്ട്.
മൂലധനം 75,000 കോടി രൂപയായി അംഗീകൃത ഓഹരി വര്‍ധിപ്പിക്കാന്‍ വിഐഎല്‍ ഓഹരി ഉടമകളുടെ അനുമതി തേടുന്നു. ഓരോന്നിനും 10 രൂപ വീതമുള്ള 7,000 കോടി ഇക്വിറ്റി ഷെയറുകളായി തരം തിരിക്കുകയും ഓരോന്നിനും 10 രൂപ വീതമുള്ള 500 കോടിയുടെ മുന്‍ഗണനാ ഓഹരികളാക്കിയും മാറ്റും.
പഠിക്കാം & സമ്പാദിക്കാം
Home
