image

7 March 2022 5:58 AM IST

News

ഓഹരി വിപണിയില്‍ എംഎസ്എംഇ പങ്കാളിത്തം വർദ്ധിപ്പിക്കാന്‍ ബിഎസ്ഇ

MyFin Desk

ഓഹരി വിപണിയില്‍ എംഎസ്എംഇ പങ്കാളിത്തം വർദ്ധിപ്പിക്കാന്‍ ബിഎസ്ഇ
X

Summary

മുംബൈ : തമിഴ്‌നാട്ടിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ക്ക് ഓഹരി വിപണിയിലുള്ള പങ്കാളിത്തം ഉറപ്പാക്കാന്‍ ബിഎസ്ഇ. നീക്കത്തിന്റെ ഭാഗമായി എംഎസ്എംഇ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബ്യൂറോയുമായി (എം-ടിഐപിബി) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഓഹരി വിപണിയുടെ വിശദാശംങ്ങള്‍ എംഎസ്എംഇ സംരംഭകര്‍ക്ക് മനസിലാക്കി കൊടുക്കുക, ലിസ്റ്റിംഗ് സംബന്ധിച്ച നടപടിക്രമങ്ങളില്‍ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഇതിനായി മേഖലയിലെ വിദഗ്ധരുമായി സംസാരിക്കുന്നതിനും സംരംഭകര്‍ക്ക് അവസരം ലഭിക്കും. ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമുള്ള എസ്എംഇ പ്രതിനിധികളെ പങ്കെടുപ്പിച്ച് എം-ടിഐപിബി കപ്പാസിറ്റി ബിള്‍ഡിംഗ് […]


മുംബൈ : തമിഴ്‌നാട്ടിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ക്ക് ഓഹരി വിപണിയിലുള്ള പങ്കാളിത്തം ഉറപ്പാക്കാന്‍ ബിഎസ്ഇ. നീക്കത്തിന്റെ ഭാഗമായി എംഎസ്എംഇ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബ്യൂറോയുമായി (എം-ടിഐപിബി) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഓഹരി വിപണിയുടെ വിശദാശംങ്ങള്‍ എംഎസ്എംഇ സംരംഭകര്‍ക്ക് മനസിലാക്കി കൊടുക്കുക, ലിസ്റ്റിംഗ് സംബന്ധിച്ച നടപടിക്രമങ്ങളില്‍ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഇതിനായി മേഖലയിലെ വിദഗ്ധരുമായി സംസാരിക്കുന്നതിനും സംരംഭകര്‍ക്ക് അവസരം ലഭിക്കും.

ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമുള്ള എസ്എംഇ പ്രതിനിധികളെ പങ്കെടുപ്പിച്ച് എം-ടിഐപിബി കപ്പാസിറ്റി ബിള്‍ഡിംഗ് പ്രോഗ്രാമുകള്‍ (കാര്യശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടി) സംഘടിപ്പിക്കും. ലിസ്റ്റ് ചെയ്യുന്നതിന്റെ ഗുണങ്ങളെ പറ്റി ബോധവത്ക്കരിക്കുന്നതിലൂടെ കൂടുതല്‍ സംരംഭങ്ങളെ ഓഹരി വിപണിയിലേക്ക് എത്തിക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്ന് ബിഎസ്ഇ എസ്എംഇ ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് വിഭാഗം മേധാവി അജയ് താക്കൂര്‍ വ്യക്തമാക്കി. ലിസ്റ്റ് ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷന്‍ മുതല്‍ ഓഹരി വ്യാപാരം വരെയുള്ള കാര്യങ്ങളില്‍ എംഎസ്എംഇകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മൂലധന വിപണിയെ വളര്‍ത്തുന്നതില്‍ ബിഎസ്ഇ മുഖ്യ പങ്കുവഹിച്ചുവെന്ന് എം-ടിഐപിബി ജനറല്‍ മാനേജര്‍ ശക്തിവേല്‍ എസ് അഭിപ്രായപ്പെട്ടു. എസ്എംഇ പ്ലാറ്റ്‌ഫോമുകളെ ഓഹരി വിപണിയില്‍ അവതരിപ്പിച്ച രാജ്യത്തെ ആദ്യ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ബിഎസ്ഇ. 2012 മാര്‍ച്ച് മുതലാണ് എസ്എംഇകള്‍ക്കായി ഓഹരി വിപണിയില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഇതിനൊടകം 363 കമ്പനികള്‍ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്തു കഴിഞ്ഞു. ഇതിലൂടെ 4000 കോടിയിലധികം രൂപയാണ് കമ്പനികള്‍ സമാഹരിച്ചത്.