image

9 March 2022 10:23 AM IST

'ചാണകപ്പെട്ടി'യില്‍ ബജറ്റ് എത്തിച്ച് ചത്തീസ്ഗഢ് മുഖ്യമന്ത്രി

MyFin Desk

ചാണകപ്പെട്ടിയില്‍ ബജറ്റ് എത്തിച്ച് ചത്തീസ്ഗഢ് മുഖ്യമന്ത്രി
X

Summary

  റായ്പൂര്‍ : 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുവാന്‍ ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ഇന്നെത്തിയത് ചാണകം കൊണ്ട് നിര്‍മ്മിച്ച ബ്രീഫ്കേസുമായി. ചതുരാകൃതിയുമുള്ള ബ്രീഫ്കേസിന് സാധാരണ മോഡലുകളുടെ അതേ വലുപ്പമാണ്. ബ്രിഫ്കേസുമായി അദ്ദേഹം തന്റെ ഓഫീസില്‍ നില്‍ക്കുന്ന ചിത്രവും ഇതിനൊടകം പുറത്ത് വന്നു. ഏക് പാഹല്‍ വനിതാ സഹകരണ സംഘം 10 ദിവസം കൊണ്ടാണ് ഇത് നിര്‍മ്മിച്ചത്. ബ്രീഫ്കേസ് നിര്‍മ്മിക്കുന്നതിനായി മൈദ, മരത്തടി എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കുക, കന്നുകാലികളുടെ സംരക്ഷണം […]


റായ്പൂര്‍ : 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുവാന്‍ ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ഇന്നെത്തിയത് ചാണകം കൊണ്ട് നിര്‍മ്മിച്ച ബ്രീഫ്കേസുമായി. ചതുരാകൃതിയുമുള്ള ബ്രീഫ്കേസിന് സാധാരണ മോഡലുകളുടെ അതേ വലുപ്പമാണ്. ബ്രിഫ്കേസുമായി അദ്ദേഹം തന്റെ ഓഫീസില്‍ നില്‍ക്കുന്ന ചിത്രവും ഇതിനൊടകം പുറത്ത് വന്നു. ഏക് പാഹല്‍ വനിതാ സഹകരണ സംഘം 10 ദിവസം കൊണ്ടാണ് ഇത് നിര്‍മ്മിച്ചത്. ബ്രീഫ്കേസ് നിര്‍മ്മിക്കുന്നതിനായി മൈദ, മരത്തടി എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കുക, കന്നുകാലികളുടെ സംരക്ഷണം നല്‍കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റാണ് ഇക്കുറിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചാണകം കര്‍ഷകരില്‍ നിന്നും ശേഖരിച്ച ശേഷം പല തരത്തിലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി 2020ല്‍ ചത്തീസ്ഗഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.