10 March 2022 7:24 AM IST
Summary
ഡെല്‍ഹി: പ്രാരംഭ വില 8.14 ലക്ഷം രൂപയില്‍ (എക്‌സ്-ഷോറൂം) എസ്-സിഎന്‍ജി സാങ്കേതിക വിദ്യയില്‍ സെഡാന്‍ ഡിസയര്‍ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ). 8.14 ലക്ഷം രൂപയും 8.82 ലക്ഷം രൂപയും വിലയുള്ള എസ്-സിഎന്‍ജി ട്രിമ്മുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എസ്-സിഎന്‍ജി വാഹനങ്ങളില്‍ ഇന്റലിജന്റ് ഇഞ്ചക്ഷന്‍ സംവിധാനമുണ്ട്. മികച്ച പെര്‍ഫോമന്‍സ് നല്‍കുന്നതിനായി പാകപ്പെടുത്തിയും എല്ലാത്തരം ഭൂപ്രദേശങ്ങളിലും അനുയോജ്യമായ നവീകരിച്ച ഡ്രൈവബിലിറ്റിയും ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. 1.2-ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിസയര്‍ എസ്-സിഎന്‍ജി 57kW ഉയര്‍ന്ന […]
ഡെല്‍ഹി: പ്രാരംഭ വില 8.14 ലക്ഷം രൂപയില്‍ (എക്‌സ്-ഷോറൂം) എസ്-സിഎന്‍ജി സാങ്കേതിക വിദ്യയില്‍ സെഡാന്‍ ഡിസയര്‍ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ). 8.14 ലക്ഷം രൂപയും 8.82 ലക്ഷം രൂപയും വിലയുള്ള എസ്-സിഎന്‍ജി ട്രിമ്മുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
എസ്-സിഎന്‍ജി വാഹനങ്ങളില്‍ ഇന്റലിജന്റ് ഇഞ്ചക്ഷന്‍ സംവിധാനമുണ്ട്. മികച്ച പെര്‍ഫോമന്‍സ് നല്‍കുന്നതിനായി പാകപ്പെടുത്തിയും എല്ലാത്തരം ഭൂപ്രദേശങ്ങളിലും അനുയോജ്യമായ നവീകരിച്ച ഡ്രൈവബിലിറ്റിയും ഈ വാഹനം വാഗ്ദാനം ചെയ്യുന്നു.
1.2-ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിസയര്‍ എസ്-സിഎന്‍ജി 57kW ഉയര്‍ന്ന പവറും 31.12 km/kg മൈലേജും നല്‍കുന്നു.
നിലവില്‍ ഒമ്പത് എസ്-സിഎന്‍ജി വാഹനങ്ങളുടെ ഏറ്റവും വലിയ പോര്‍ട്ട്ഫോളിയോയാണ് കമ്പനിക്കുള്ളത്. എസ്-സിഎന്‍ജി വാഹന ശ്രേണിയുടെ വരവ് എണ്ണ ഇറക്കുമതി കുറയ്ക്കുകയും. ഇത് 2030 ആകുമ്പോഴേക്കും രാജ്യത്തെ പ്രാഥമിക ഊര്‍ജ മിശ്രിതത്തില്‍ പ്രകൃതിവാതകത്തിന്റെ പങ്ക് 6.2 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനെ പൂര്‍ത്തീകരിക്കുകയും ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
