6 April 2022 7:28 AM IST
Summary
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയായ എല്‍ഐസി ഐപിഒ വരാനിരിക്കേ ഐപിഒ അപേക്ഷകരുയെ യുപി ഐ പരിധി ഉയര്‍ത്തി സെബി. അഞ്ച് ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് യുപി ഐ പേയ്‌മെന്റ് ഉപയോഗിക്കാം. കൂടാതെ, സിന്‍ഡിക്കേറ്റ് അംഗം, സ്റ്റോക്ക് ബ്രോക്കര്‍, ഡിപ്പോസിറ്ററി പങ്കാളി, രജിസ്ട്രാര്‍ എന്നിവയില്‍ ഏതെങ്കിലും ഒരു ഇഷ്യൂ, ഷെയര്‍ ട്രാന്‍സ്ഫര്‍ ഏജന്റിന് സമര്‍പ്പിക്കുന്ന ബിഡ്-കം-അപേക്ഷാ ഫോമില്‍ അവരുടെ യുപിഐ ഐഡി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പബ്ലിക് ഇഷ്യൂകള്‍ ആരംഭിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2022 […]
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയായ എല്‍ഐസി ഐപിഒ വരാനിരിക്കേ ഐപിഒ അപേക്ഷകരുയെ യുപി ഐ പരിധി ഉയര്‍ത്തി സെബി. അഞ്ച് ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് യുപി ഐ പേയ്‌മെന്റ് ഉപയോഗിക്കാം.
കൂടാതെ, സിന്‍ഡിക്കേറ്റ് അംഗം, സ്റ്റോക്ക് ബ്രോക്കര്‍, ഡിപ്പോസിറ്ററി പങ്കാളി, രജിസ്ട്രാര്‍ എന്നിവയില്‍ ഏതെങ്കിലും ഒരു ഇഷ്യൂ, ഷെയര്‍ ട്രാന്‍സ്ഫര്‍ ഏജന്റിന് സമര്‍പ്പിക്കുന്ന ബിഡ്-കം-അപേക്ഷാ ഫോമില്‍ അവരുടെ യുപിഐ ഐഡി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പബ്ലിക് ഇഷ്യൂകള്‍ ആരംഭിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2022 മെയ് 1-നോ അതിനു ശേഷമോ പ്രാബല്യത്തില്‍ വരുമെന്ന് സെബി സര്‍ക്കുലറില്‍ പറഞ്ഞു. യുപിഐ പരിധി വര്‍ധിപ്പിച്ച അപേക്ഷകളുടെ പ്രോസസ്സിംഗ് സുഗമമാക്കുന്നതിന് വിവിധ ഇടനിലക്കാരില്‍ നിന്ന് ആവശ്യങ്ങള്‍ മനസിലാക്കി അവലോകനം ചെയ്തതിന് ശേഷമാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപി ഐ പരിധി വര്‍ധനയ്ക്ക് തീരുമാനിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
