image

7 April 2022 10:26 AM IST

News

കെവൈസി രജിസ്ട്രേഷന്‍ ഏജന്‍സികള്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി സെബി

MyFin Desk

കെവൈസി രജിസ്ട്രേഷന്‍ ഏജന്‍സികള്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി സെബി
X

Summary

  ഡെല്‍ഹി: കെവൈസി രജിസ്ട്രേഷന്‍ ഏജന്‍സികള്‍ക്കായി (കെആര്‍എ) പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കി സെബി. ജൂലൈ ഒന്നു മുതല്‍ എല്ലാ ക്ലയിന്റുകളുടേയും കെവൈസി രേഖകള്‍ ഇത്തരം ഏജന്‍സികള്‍ സ്വതന്ത്രമായി പരിശോധിച്ചുറപ്പാക്കണം. രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാരുടെ പക്കലുള്ള കെവൈസി രേഖകള്‍ സ്വതന്ത്രമായി സാധൂകരിക്കുന്നതിന് ഏജന്‍സികളെ ചുമതലപ്പെടുത്തുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ സെബി ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. സെബി ഇറക്കിയ വിജ്ഞാപനപ്രകാരം ഇത്തരം ഏജന്‍സികള്‍ അവരുടെ ക്ലയിന്റുകളുടെ കെവൈസിയുമായി ബന്ധപ്പെട്ടുള്ള അപ്ലോഡിംഗ്, ഡൗണ്‍ലോഡിംഗ്, മറ്റ് തരത്തിലുള്ള മാറ്റങ്ങള്‍ എന്നിവയുടെ ഒരു ഓഡിറ്റ് ട്രയല്‍ നടത്തി […]


ഡെല്‍ഹി: കെവൈസി രജിസ്ട്രേഷന്‍ ഏജന്‍സികള്‍ക്കായി (കെആര്‍എ) പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കി സെബി. ജൂലൈ ഒന്നു മുതല്‍ എല്ലാ ക്ലയിന്റുകളുടേയും കെവൈസി രേഖകള്‍ ഇത്തരം ഏജന്‍സികള്‍ സ്വതന്ത്രമായി പരിശോധിച്ചുറപ്പാക്കണം. രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാരുടെ പക്കലുള്ള കെവൈസി രേഖകള്‍ സ്വതന്ത്രമായി സാധൂകരിക്കുന്നതിന് ഏജന്‍സികളെ ചുമതലപ്പെടുത്തുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ സെബി ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.

സെബി ഇറക്കിയ വിജ്ഞാപനപ്രകാരം ഇത്തരം ഏജന്‍സികള്‍ അവരുടെ ക്ലയിന്റുകളുടെ കെവൈസിയുമായി ബന്ധപ്പെട്ടുള്ള അപ്ലോഡിംഗ്, ഡൗണ്‍ലോഡിംഗ്, മറ്റ് തരത്തിലുള്ള മാറ്റങ്ങള്‍ എന്നിവയുടെ ഒരു ഓഡിറ്റ് ട്രയല്‍ നടത്തി അതിന്റെ രേഖകള്‍ സൂക്ഷിച്ച് വെക്കണം. ആധാര്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ള കെവൈസി രേഖകള്‍ മാത്രമേ ഇത്തരത്തില്‍ സാധൂകരിക്കുവാന്‍ പാടുള്ളൂ എന്നും സെബി ചൂണ്ടിക്കാട്ടി. പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായി ആധാര്‍ വിവരങ്ങള്‍ക്ക് പുറമേ പാന്‍ വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവയും പരിശോധിക്കും.

Tags: