image

14 April 2022 6:38 AM IST

Automobile

ഹ്യുണ്ടായ് ക്രെറ്റക്കും ഐ 20ക്കും ത്രീ-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ്

MyFin Desk

ഹ്യുണ്ടായ് ക്രെറ്റക്കും ഐ 20ക്കും ത്രീ-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ്
X

Summary

ഡെല്‍ഹി: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഇടത്തരം എസ്യുവി ക്രെറ്റയും പ്രീമിയം ഹാച്ച്ബാക്ക് ഐ20യും മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷാ ടെസ്റ്റില്‍ 3 സ്റ്റാര്‍ നേടി. വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്ന ഗ്ലോബല്‍ എന്‍സിഎപി (ന്യു കാര്‍ അസസ്മെന്റ് പ്രോഗ്രാം) നടത്തിയ സുരക്ഷാ പരിശോധനയില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ (ടികെഎം) അര്‍ബന്‍ ക്രൂയിസറിന് ഫോര്‍ സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചു. വാഹനങ്ങളുടെ സുരക്ഷ ഫീച്ചറിനെ അടിസ്ഥാനമാക്കി 0 മുതല്‍ 5 വരെയാണ് റേറ്റിംങ് നിശ്ചയിച്ചിരിക്കുന്നത്. ഉയര്‍ന്ന റേറ്റിംഗ് ലഭിക്കുന്ന വാഹനം കൂടുതല്‍ […]


ഡെല്‍ഹി: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഇടത്തരം എസ്യുവി ക്രെറ്റയും പ്രീമിയം ഹാച്ച്ബാക്ക് ഐ20യും മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷാ ടെസ്റ്റില്‍ 3 സ്റ്റാര്‍ നേടി. വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്ന ഗ്ലോബല്‍ എന്‍സിഎപി (ന്യു കാര്‍ അസസ്മെന്റ് പ്രോഗ്രാം) നടത്തിയ സുരക്ഷാ പരിശോധനയില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ (ടികെഎം) അര്‍ബന്‍ ക്രൂയിസറിന് ഫോര്‍ സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചു. വാഹനങ്ങളുടെ സുരക്ഷ ഫീച്ചറിനെ അടിസ്ഥാനമാക്കി 0 മുതല്‍ 5 വരെയാണ് റേറ്റിംങ് നിശ്ചയിച്ചിരിക്കുന്നത്. ഉയര്‍ന്ന റേറ്റിംഗ് ലഭിക്കുന്ന വാഹനം കൂടുതല്‍ സുരക്ഷിതമായി കണക്കാക്കക്കപ്പെടുന്നു.

മുന്‍വശത്തെ രണ്ട് എയര്‍ബാഗുകളും എബിഎസും (ആന്റി ലോക്ക് ബ്രേക്കിംങ് സിസ്റ്റം) ഉള്‍പ്പെടുന്ന ക്രെറ്റയുടെയും ഐ20യുടെയും അടിസ്ഥാന പതിപ്പുകളാണ് പരീക്ഷിച്ചത്. ഇടത്തരം വലിപ്പമുള്ള എസയുവി സ്ഥിരതയില്ലാത്ത ഘടനയും ഡ്രൈവറുടെ കാലുകള്‍ക്കും പാദങ്ങള്‍ക്കും പരിക്കേല്‍ക്കാനുള്ള സാധ്യതയും രേഖപ്പെടുത്തി. പരിശോധനയില്‍ ഐ20 ഒരു അസ്ഥിരമായ ഘടന രേഖപ്പെടുത്തി. ഡ്രൈവര്‍ എയര്‍ബാഗ്, വാഹനമോടിക്കുന്നയാളുടെ തലയെ പൂര്‍ണ്ണമായി സംരക്ഷിക്കുന്നില്ല.കൂടാതെ ഇത് ഡ്രൈവറുടെ നെഞ്ചിന് ദുര്‍ബലമായ സംരക്ഷണമാണ് നല്‍കുന്നത്.

ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസറും രണ്ട് എയര്‍ബാഗുകളും എബിഎസും അടങ്ങുന്ന അടിസ്ഥാന മോഡലാണ് പരീക്ഷിക്കപ്പെട്ടത്. ഉറപ്പുള്ള ഘടന മുതിര്‍ന്നവരുടെ ശരീരഭാഗങ്ങളുടെ പൂര്‍ണ്ണ സംരക്ഷണത്തിന് ഇത് പര്യാപ്തമാണെന്ന് കണ്ടെത്തിയതായി എന്‍സിഎപി വ്യക്തമാക്കി.

ഈ മോഡലുകളുടെ മൊത്തത്തിലുള്ള സ്റ്റാര്‍ റേറ്റിംഗ് പര്യാപ്തമാണെന്ന് തോന്നുമെങ്കിലും, ഇന്ത്യയില്‍ അടിസ്ഥാന ആവശ്യകതയുള്ള ഇഎസ്സി, സൈഡ് ബോഡി, ഹെഡ് പ്രൊട്ടക്ഷന്‍ എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങിയ നിര്‍മ്മാതാക്കളുടെ വിമുഖത നിരാശാജനകമാണെന്ന് ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ അലജാന്‍ഡ്രോ ഫ്യൂറസ് പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയില്‍ പരീക്ഷിച്ച മോഡലുകളുടെ സുരക്ഷാ റേറ്റിംഗില്‍ സ്ഥിരമായ പുരോഗതി കാണുന്നുണ്ട്. ഗ്ലോബല്‍ എന്‍സിഎപിയുടെ സുരക്ഷാ വെല്ലുവിളിയിലേക്ക് ഇന്ത്യയിലെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കള്‍ ഉയര്‍ന്നത് പ്രത്യേകിച്ചും സ്വാഗതാര്‍ഹമാണ്. ടൊയോട്ട, ഹ്യുണ്ടായ് തുടങ്ങിയ ആഗോള താരങ്ങള്‍ അവരുടെ നേതൃത്വം പിന്തുടരണമെന്നും ടുവേഡ്‌സ് സീറോ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഡേവിഡ് വാര്‍ഡ് പറഞ്ഞു.

2030-ഓടെ റോഡ് അപകട മരണങ്ങളും പരിക്കുകളും പകുതിയായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന യുകെ ആസ്ഥാനമായുള്ള ചാരിറ്റിയായ 'ടുവേര്‍ഡ്‌സ് സീറോ' ഫൗണ്ടേഷന്റെ ഒരു പ്രധാനപ്പെട്ട ഒന്നാണ് ഗ്ലോബല്‍ എന്‍സിഎപി.