image

29 April 2022 3:08 AM IST

Market

വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുക

MyFin Desk

bse
X

Summary

നാലാംപാദ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഓഹരി കേന്ദ്രീകൃതമായ വ്യാപാരമാണ് നടക്കാന്‍ സാധ്യത. കാരണം, ഇന്നലെ വിപണി നേട്ടത്തിലായിരുന്നുവെങ്കിലും ചാഞ്ചാട്ടങ്ങള്‍ പൂര്‍ണമായും അവസാനിച്ചുവെന്ന് കരുതാനാവില്ല. വ്യാപാരികള്‍ ആഭ്യന്തര വളര്‍ച്ച സാധ്യതയുള്ള ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഏപ്രിലില്‍ ഫ്യച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ കോണ്‍ട്രാക്റ്റുകള്‍ അവസാനിക്കുന്ന ദിവസം ഒരു മുന്നേറ്റം ഉണ്ടായത് വിപണിക്ക് ഉത്തേജനം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഉയരുന്ന പണപ്പെരുപ്പ നിരക്കുകളും, യുഎസ് ഫെഡ് പ്രഖ്യാപിച്ചേക്കാവുന്ന പലിശ നിരക്ക് വര്‍ധനയും, ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടങ്ങളും ഓഹരി വിപണികളിലെ […]


നാലാംപാദ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഓഹരി കേന്ദ്രീകൃതമായ വ്യാപാരമാണ് നടക്കാന്‍ സാധ്യത. കാരണം, ഇന്നലെ വിപണി നേട്ടത്തിലായിരുന്നുവെങ്കിലും ചാഞ്ചാട്ടങ്ങള്‍ പൂര്‍ണമായും അവസാനിച്ചുവെന്ന് കരുതാനാവില്ല.

വ്യാപാരികള്‍ ആഭ്യന്തര വളര്‍ച്ച സാധ്യതയുള്ള ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഏപ്രിലില്‍ ഫ്യച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ കോണ്‍ട്രാക്റ്റുകള്‍ അവസാനിക്കുന്ന ദിവസം ഒരു മുന്നേറ്റം ഉണ്ടായത് വിപണിക്ക് ഉത്തേജനം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഉയരുന്ന പണപ്പെരുപ്പ നിരക്കുകളും, യുഎസ് ഫെഡ് പ്രഖ്യാപിച്ചേക്കാവുന്ന പലിശ നിരക്ക് വര്‍ധനയും, ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടങ്ങളും ഓഹരി വിപണികളിലെ അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുന്നു. ഈ നില തുടര്‍ന്നാല്‍, പുതിയ ഫ്യൂച്ചേഴസ് ആന്‍ഡ് ഓപ്ഷന്‍ കോണ്‍ട്രാക്റ്റുകളിലും ചാഞ്ചാട്ടങ്ങള്‍ തുടര്‍ന്നേക്കാം.

അമേരിക്കന്‍ വിപണി ഇന്നലെ നേട്ടത്തിലായിരുന്നു. നാസ്ഡാക് 3.06 ശതമാനവും, എസ് ആന്‍ഡ് പി 500 2.04 ശതമാനവും, ഡൗ ജോണ്‍സ് 1.84 ശതമാനവും ഉയര്‍ന്നു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ 7.41 ന് 64.70 പോയിന്റ് ഉയര്‍ന്ന് വ്യാപാരം നടക്കുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍, തുടര്‍ച്ചയായ 15 സെഷനുകള്‍ക്കു ശേഷം, ഇന്നലെ 743.22 കോടി രൂപ വിലയുള്ള ഓഹരികള്‍ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 780.94 കോടി രൂപ വിലയുള്ള ഓഹരികള്‍ വാങ്ങി.

സാങ്കേതിക വിശകലനം
കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസേര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "നിഫ്റ്റിക്ക് 17070 ല്‍ പിന്തുണ ലഭിക്കുകയും അവിടെ നിന്നും ശക്തമായി തിരിച്ചുവരികയും ചെയ്തു. സൂചിക അതിന്റെ 200 ദിവസത്തെ സിംപിള്‍ മൂവിംഗ് ആവറേജ് നിലയിലേക്ക് തിരിച്ചെത്തി. ഡെയിലി ചാര്‍ട്ടുകളില്‍ 'ലോംഗ് ബുള്ളിഷ് കാന്‍ഡില്‍' ആണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് സമീപ ഭാവിയിലും മുന്നേറ്റം തുടര്‍ന്നേക്കാമെന്നാണ്."

"വ്യാപാരികളെ സംബന്ധിച്ച്, 17200 സുപ്രധാനമായ, ഗതിനിര്‍ണയിക്കുന്ന നിലയായിരിക്കും. ഇതിനു മുകളില്‍, സൂചിക 17400-17450 വരെ എത്തിയേക്കാം. ഇതിനു താഴേക്കു പോയാല്‍, മുന്നേറ്റം ഏറെക്കുറെ അസാധ്യമാണ്. മാത്രമല്ല, വളരെപ്പെട്ടന്ന് 17100-17050 വരെ സൂചിക ഇടിഞ്ഞേക്കാം," ചൗഹാന്‍ പറഞ്ഞു.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- കോറോമാണ്ടല്‍ ഇന്റര്‍നാഷണല്‍, ഡിവിസ് ലബോറട്ടറീസ്, പിഡലൈറ്റ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, എംസിഎക്‌സ്.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- അതുല്‍, ഡോ ലാല്‍ പാത്‌ലാബ്‌സ്, ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്, ബജാജ് ഓട്ടോ, ലോറസ് ലാബ്‌സ്

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,800 രൂപ (ഏപ്രില്‍ 28)
ഒരു ഡോളറിന് 76.63 രൂപ (ഏപ്രില്‍ 28)
ബ്രെന്റ് ക്രൂഡ് ബാരലിന് 107.65 ഡോളര്‍ (7.28 am)
ഒരു ബിറ്റ് കോയിന്റെ വില 32,17,576 രൂപ (7.28 am)