4 May 2022 3:16 AM IST
Summary
കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ വിപണി ഇന്ന് തിരിച്ചു വന്നേക്കും. മികച്ച ജിഎസ്ടി വരുമാനവും, വാഹന വില്‍പ്പന കണക്കുകളും, മാനുഫാക്ച്ചറിംഗ് സൂചികയും (PMI) ഇതിന് സഹായകമായേക്കാം. എന്നാല്‍, വിദേശ നിക്ഷേപകരുടെ നിരന്തരമായ വില്‍പ്പനയും, ഉയരുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലകളും, ദുര്‍ബലമാകുന്ന രൂപയും വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യുഎസ് ഫെഡിന്റെ പലിശ നിരക്ക് അവലോകന യോഗം വരും ദിവസങ്ങളില്‍ ചേരുന്നുണ്ട്. ഇതിലെ തീരുമാനങ്ങളെ സംബന്ധിച്ചുള്ള ആശങ്കകളും വിപണിയെ അസ്ഥിരമാക്കുന്നുണ്ട്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ ലാഭത്തിലായിരുന്നു. എല്ലാ […]
കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ വിപണി ഇന്ന് തിരിച്ചു വന്നേക്കും. മികച്ച ജിഎസ്ടി വരുമാനവും, വാഹന വില്‍പ്പന കണക്കുകളും, മാനുഫാക്ച്ചറിംഗ് സൂചികയും (PMI) ഇതിന് സഹായകമായേക്കാം.
എന്നാല്‍, വിദേശ നിക്ഷേപകരുടെ നിരന്തരമായ വില്‍പ്പനയും, ഉയരുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലകളും, ദുര്‍ബലമാകുന്ന രൂപയും വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യുഎസ് ഫെഡിന്റെ പലിശ നിരക്ക് അവലോകന യോഗം വരും ദിവസങ്ങളില്‍ ചേരുന്നുണ്ട്. ഇതിലെ തീരുമാനങ്ങളെ സംബന്ധിച്ചുള്ള ആശങ്കകളും വിപണിയെ അസ്ഥിരമാക്കുന്നുണ്ട്.
അമേരിക്കന്‍ വിപണികള്‍ ഇന്നലെ ലാഭത്തിലായിരുന്നു. എല്ലാ സുപ്രധാന സൂചികകളും താരതമ്യേന ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 7.42 ന് നേരിയ നഷ്ടം (7 പോയിന്റ്) കാണിക്കുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ച 1,853.46 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,951.10 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
സാങ്കേതിക വിശകലനം
കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസേര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "വിപണി 17,400 നും 16,800 നും ഇടയിലായി, വിശാലമായ റേഞ്ചില്‍, ഏകീകരണത്തിലൂടെ (Consolidation) കടന്നു പോകുകയാണ്. സൂചിക 17400 ന് മുകളിലേക്ക് പോകുകയോ, അല്ലെങ്കില്‍ 16,800 ന് താഴേക്ക് പോകുകയോ ചെയ്യുന്നില്ലെങ്കില്‍, ഒരു ട്രെന്‍ഡ് പ്രതീക്ഷിക്കാനാവില്ല. കൂടാതെ, വോളട്ടിലിറ്റി ഇന്‍ഡെക്‌സ് (Volatility index) 20 നു മുകളിലായാണ് കാണപ്പെടുന്നത്. ഇത് സൂചിപ്പിക്കുന്നത് വിപണി അതിന്റെ ട്രേഡിംഗ് റേഞ്ചുകളെ ഉടന്‍ തന്നെ ഭേദിച്ചേക്കാം എന്നാണ്."
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- ടാറ്റ കെമിക്കല്‍സ്, എംസിഎക്‌സ് ഇന്ത്യ, കാന്‍ഫിന്‍ ഹോംസ്, ആല്‍കെം ലബോറട്ടറീസ്, ജിഎന്‍എഫ്‌സി
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- ഡിക്‌സണ്‍ ടെക്‌നോളജീസ്, എസ്‌കോര്‍ട്‌സ്, ആരതി ഇന്‍ഡസ്ട്രീസ്, മെട്രോപോളിസ് ഹെല്‍ത്തകെയര്‍, ബജാജ് ഓട്ടോ
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,710 രൂപ (മേയ് 4)
ഒരു ഡോളറിന് 76.52 രൂപ (മേയ് 4)
ബ്രെന്റ് ക്രൂഡ് ബാരലിന് 105.86 ഡോളര്‍ (8.08 am)
ഒരു ബിറ്റ് കോയിന്റെ വില 30,77,433 രൂപ (8.08 am)
പഠിക്കാം & സമ്പാദിക്കാം
Home
