image

4 May 2022 6:05 AM IST

Market

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സും, നിഫ്റ്റിയും താഴേക്ക്

PTI

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സും, നിഫ്റ്റിയും താഴേക്ക്
X

Summary

മുംബൈ: ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകൾക്കിടയിലും, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളിലെ ഇടിവിനെത്തുടർന്നും സെന്‍സെക്സും, നിഫ്റ്റിയും താഴ്ന്നു. ആദ്യഘട്ട വ്യാപാരത്തില്‍ 200 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നതിനു ശേഷം, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് അസ്ഥിരമായി മാറുകയും 27.41 പോയിന്റ്, അല്ലെങ്കില്‍ 0.05 ശതമാനം, താഴ്ന്ന് 57,184.21 ല്‍ വ്യാപാരം നടത്തുകയും ചെയ്തു. എന്‍എസ്ഇ നിഫ്റ്റി 33.45 പോയിന്റ്, അഥവാ 0.2 ശതമാനം, ഇടിഞ്ഞ് 17,069.10 എന്ന നിലയിലെത്തി. സെന്‍സെക്സില്‍ ഡോ റെഡ്ഡീസ്, ടൈറ്റന്‍, സണ്‍ ഫാര്‍മ, […]


മുംബൈ: ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകൾക്കിടയിലും, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളിലെ ഇടിവിനെത്തുടർന്നും സെന്‍സെക്സും, നിഫ്റ്റിയും താഴ്ന്നു.

ആദ്യഘട്ട വ്യാപാരത്തില്‍ 200 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നതിനു ശേഷം, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് അസ്ഥിരമായി മാറുകയും 27.41 പോയിന്റ്, അല്ലെങ്കില്‍ 0.05 ശതമാനം, താഴ്ന്ന് 57,184.21 ല്‍ വ്യാപാരം നടത്തുകയും ചെയ്തു. എന്‍എസ്ഇ നിഫ്റ്റി 33.45 പോയിന്റ്, അഥവാ 0.2 ശതമാനം, ഇടിഞ്ഞ് 17,069.10 എന്ന നിലയിലെത്തി.

സെന്‍സെക്സില്‍ ഡോ റെഡ്ഡീസ്, ടൈറ്റന്‍, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി. അതേസമയം, പവര്‍ഗ്രിഡ്, എന്‍ടിപിസി, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്.

തിങ്കളാഴ്ച, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 84.88 പോയിന്റ്, അല്ലെങ്കില്‍ 0.15 ശതമാനം, താഴ്ന്ന് 56,975.99 ലും, നിഫ്റ്റി 33.45 പോയിന്റ്, അല്ലെങ്കില്‍ 0.20 ശതമാനം, ഇടിഞ്ഞ് 17,069.10 ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, ബ്രെന്റ് ക്രൂഡ് 1.08 ശതമാനം ഉയര്‍ന്ന് ബാരലിന് 106.10 ഡോളറിലെത്തി. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,853.46 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.