6 May 2022 6:02 AM IST
Summary
മുംബൈ: ആഗോള വിപണിയിലെ മോശം പ്രകടനങ്ങളുടെ തുടര്‍ച്ചയായി ആദ്യഘട്ട വ്യാപാരത്തില്‍ വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 980.45 പോയിന്റ് ഇടിഞ്ഞ് 54,721.78 ലേക്ക് എത്തി. നിഫ്റ്റി 300.15 പോയിന്റ് ഇടിഞ്ഞ് 16,382.50 ലേക്കും എത്തി. ബജാജ് ഫിനാന്‍സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബജാജ് ഫിന്‍സെര്‍വ്, മാരുതി സുസുക്കി, വിപ്രോ, ആക്‌സിസ്ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് എന്നീ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, ഷാങ്ഹായ്, സിയോൾ എന്നിവയും നഷ്ടത്തിലാണ്. ടോക്കിയോ ഓഹരി വിപണി നേരിയ […]
മുംബൈ: ആഗോള വിപണിയിലെ മോശം പ്രകടനങ്ങളുടെ തുടര്‍ച്ചയായി ആദ്യഘട്ട വ്യാപാരത്തില്‍ വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 980.45 പോയിന്റ് ഇടിഞ്ഞ് 54,721.78 ലേക്ക് എത്തി. നിഫ്റ്റി 300.15 പോയിന്റ് ഇടിഞ്ഞ് 16,382.50 ലേക്കും എത്തി.
ബജാജ് ഫിനാന്‍സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബജാജ് ഫിന്‍സെര്‍വ്, മാരുതി സുസുക്കി, വിപ്രോ, ആക്‌സിസ്ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് എന്നീ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, ഷാങ്ഹായ്, സിയോൾ എന്നിവയും നഷ്ടത്തിലാണ്. ടോക്കിയോ ഓഹരി വിപണി നേരിയ നേട്ടത്തിലാണ്. അമേരിക്കന്‍ ഓഹരി വിപണികളും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
"ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റിക്കു (FOMC) ശേഷം ബുധനാഴ്ച്ച അമേരിക്കന്‍ വിപണികള്‍ കാര്യമായ നേട്ടത്തിലായിരുന്നു. എന്നാല്‍ പലിശ നിരക്ക് ഉയര്‍ത്തലിനെക്കുറിച്ചുള്ള ആകാംക്ഷയില്‍ ഇന്നലെ വിപണി ഇടിഞ്ഞു. ഏഷ്യന്‍ വിപണികളും ഇന്നത്തെ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലാണ്," ഹേം സെക്യൂരിറ്റീസ് മേധാവി മോഹിത് നിഗം പറഞ്ഞു.
ഇന്നലെ സെന്‍സെക്‌സ് 33.20 പോയിന്റ് മാത്രം നേട്ടത്തോടെ 55,702.23 ലും, നിഫ്റ്റി 5.05 പോയിന്റ് ഉയര്‍ന്ന് 16,82.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.45 ശതമാനം ഉയര്‍ന്ന് 111.45 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,074.74 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു.
"ഇന്‍ട്രാ-ഡേ ചാഞ്ചാട്ടം തുടരുമെങ്കിലും, ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനത്തില്‍ വിപണികള്‍ ശ്രദ്ധിക്കും. ധാരാളം നെഗറ്റീവ് ഘടകങ്ങളുള്ളതിനാലും, വിദേശ നിക്ഷേപകർ ഇന്നലെ 2,000 കോടി രൂപയിലധികം വിലയുള്ള ഓഹരികള്‍ വിറ്റതിനാലും, എഫ്ഐഐ വില്‍പ്പന വീണ്ടും ഉയര്‍ന്നു," മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ (റിസര്‍ച്ച്) പ്രശാന്ത് തപ്സെ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
