image

11 May 2022 6:46 AM IST

Market

വിപണി വീഴുന്നു: സെന്‍സെക്‌സ് 361 പോയിന്റ് താഴ്ന്നു, നിഫ്റ്റി 16,150 നു താഴെ

MyFin Desk

വിപണി വീഴുന്നു: സെന്‍സെക്‌സ് 361 പോയിന്റ് താഴ്ന്നു, നിഫ്റ്റി 16,150 നു താഴെ
X

Summary

വിപണി ഇന്ന് തിരിച്ചടി നേരിടുകയാണ്. ഉച്ചയ്ക്ക് 12:03 ന് സെന്‍സെക്‌സ് 361 പോയിന്റ് താഴ്ന്ന് 54,003 ലെത്തി. നിഫ്റ്റി 90 പോയിന്റ് നഷ്ടത്തിൽ 16,149 ൽ എത്തി. വോഡഫോൺ ഐഡിയ ഓഹരികൾ ഏകദേശം 4 ശതമാനം നേട്ടമുണ്ടാക്കി. ആദ്യഘട്ട വ്യാപാരത്തില്‍ ആഗോള വിപണിയുടെ തിരിച്ചുവരവിനെ പിന്തുടര്‍ന്ന് സെന്‍സെക്‌സ് 190 പോയിന്റ് ഉയര്‍ന്നു. സെന്‍സെക്‌സ് 190.34 പോയിന്റ് ഉയര്‍ന്ന് 54,555.19 ലും, നിഫ്റ്റി 65.55 പോയിന്റ് ഉയര്‍ന്ന് 16,305.60 ലുമാണ് വ്യാപാരം നടത്തുന്നത്. ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, […]


വിപണി ഇന്ന് തിരിച്ചടി നേരിടുകയാണ്. ഉച്ചയ്ക്ക് 12:03 ന് സെന്‍സെക്‌സ് 361 പോയിന്റ് താഴ്ന്ന് 54,003 ലെത്തി. നിഫ്റ്റി 90 പോയിന്റ് നഷ്ടത്തിൽ 16,149 ൽ എത്തി. വോഡഫോൺ ഐഡിയ ഓഹരികൾ ഏകദേശം 4 ശതമാനം നേട്ടമുണ്ടാക്കി.

ആദ്യഘട്ട വ്യാപാരത്തില്‍ ആഗോള വിപണിയുടെ തിരിച്ചുവരവിനെ പിന്തുടര്‍ന്ന് സെന്‍സെക്‌സ് 190 പോയിന്റ് ഉയര്‍ന്നു. സെന്‍സെക്‌സ് 190.34 പോയിന്റ് ഉയര്‍ന്ന് 54,555.19 ലും, നിഫ്റ്റി 65.55 പോയിന്റ് ഉയര്‍ന്ന് 16,305.60 ലുമാണ് വ്യാപാരം നടത്തുന്നത്.

ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, എം ആന്‍ഡ് എം എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. മറുവശത്ത്, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.

"ഉയര്‍ന്ന പണപ്പെരുപ്പ സാഹചര്യത്തില്‍ ഡൗജോണ്‍സ് തുടര്‍ച്ചയായ നാലാമത്തെ ദിവസവും നഷ്ടം രേഖപ്പെടുത്തി. ചൊവ്വാഴ്ച്ച അമേരിക്കന്‍ ഓഹരി വിപണി സമ്മിശ്രമായാണ് അവസാനിച്ചത്. എസ് ആന്‍ഡ് പി 500, നാസ്ഡാക് നേട്ടത്തിലാണ് അവസാനിച്ചത്," എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസേര്‍ച്ച് ഹെഡ് ദീപക് ജസാനി പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന്‌സ 1.64 ശതമാനം ഉയര്‍ന്ന് 104.14 ഡോളറായി.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 3,960.59 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ഇന്നലെ സെന്‍സെക്‌സ് 105.82 പോയിന്റ് താഴ്ന്ന് 54,364.85 ലും, നിഫ്റ്റി 61.80 പോയിന്റ് താഴ്ന്ന് 16,240.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹേം സെക്യൂരിറ്റീസ് പിഎംസ് ഹെഡ് മോഹിത് നിഗം പറയുന്നു: "വിപണിയുടെ ഗതി എന്താണന്ന് പ്രവചിക്കാനാകില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിക്കുന്നത്, യുഎസ് ഫെഡും ആര്‍ബിഐയും നിരക്കുയര്‍ത്തിയത്, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധി മൂലമുള്ള അന്താരാഷ്ട്ര ആശങ്കകള്‍ തുടരുന്നത് എന്നിവ മൂലം ഇന്ത്യന്‍ വിപണി ഉയര്‍ന്ന തോതില്‍ അസ്ഥിരമാണ്. പോസിറ്റീവായ അന്താരാഷ്ട്ര സംഭവ വികാസങ്ങള്‍, പ്രതീക്ഷിച്ചതിനെക്കാള്‍ ശക്തമായ മാക്രോ ഇക്കണോമിക് വിവരങ്ങള്‍ എന്നിവ അസ്ഥിരമായി നില്‍ക്കുന്ന നിക്ഷേപകരെ വിപണിയിലേക്ക് തിരികെയെത്തും."