20 May 2022 5:34 AM IST
വിപണി തിരിച്ചു വരുന്നു; സെന്‍സെക്‌സ് 1,100 പോയിന്റിലേറെ ഉയര്‍ന്നു, നിഫ്റ്റി 16,100 ൽ
MyFin Desk
Summary
മുംബൈ: ഇന്നലത്തെ കനത്ത നഷ്ടത്തിനുശേഷം വിപണി ഇന്ന് നേട്ടത്തില്‍. രാവിലെ 10.56 ന്, സെന്‍സെക്‌സ് 1,154 പോയിന്റ് ഉയര്‍ന്ന് 53,946 ലും, നിഫ്റ്റി 356 പോയിന്റ് ഉയര്‍ന്ന് 16,165 ലും എത്തി. ആദ്യ ഘട്ട വ്യാപാരത്തില്‍ ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡിന്റെ പിന്തുണയില്‍ സെന്‍സെക്‌സ് 906.98 പോയിന്റ് ഉയര്‍ന്ന് 53,699.21 ലും, നിഫ്റ്റി 308 പോയിന്റ് ഉയര്‍ന്ന് 16,117.40 ലും എത്തി. ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് സിഗ്നലുകള്‍ക്കിടയില്‍ വിപണി ഉറച്ച നേട്ടത്തോടെ വ്യാപാരത്തിനൊരുങ്ങുകയാണെന്ന് ഹേം സെക്യൂരിറ്റീസ് മേധാവി […]
മുംബൈ: ഇന്നലത്തെ കനത്ത നഷ്ടത്തിനുശേഷം വിപണി ഇന്ന് നേട്ടത്തില്‍. രാവിലെ 10.56 ന്, സെന്‍സെക്‌സ് 1,154 പോയിന്റ് ഉയര്‍ന്ന് 53,946 ലും, നിഫ്റ്റി 356 പോയിന്റ് ഉയര്‍ന്ന് 16,165 ലും എത്തി.
ആദ്യ ഘട്ട വ്യാപാരത്തില്‍ ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡിന്റെ പിന്തുണയില്‍ സെന്‍സെക്‌സ് 906.98 പോയിന്റ് ഉയര്‍ന്ന് 53,699.21 ലും, നിഫ്റ്റി 308 പോയിന്റ് ഉയര്‍ന്ന് 16,117.40 ലും എത്തി.
ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് സിഗ്നലുകള്‍ക്കിടയില്‍ വിപണി ഉറച്ച നേട്ടത്തോടെ വ്യാപാരത്തിനൊരുങ്ങുകയാണെന്ന് ഹേം സെക്യൂരിറ്റീസ് മേധാവി മോഹിത് നിഗം പറഞ്ഞു.
ബിഎസ്ഇയിലെ കമ്പനികളെല്ലാം തന്നെ നേട്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, ഡോ റെഡീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നെസ്‌ലേ, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളാണ് തുടക്കത്തിൽ നേട്ടമുണ്ടാക്കിയവരില്‍ പ്രമുഖർ.
ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നിവയെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ വിപണി കഴിഞ്ഞ ദിവസം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില 0.89 ശതമാനം കുറഞ്ഞ് ബാരലിന് 111.04 ഡോളറായി.
ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 4,899.92 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. ഇന്നലെ സെന്‍സെക്‌സ് 1,416.30 പോയിന്റ് നഷ്ടത്തില്‍ 52,792.23 ലും, നിഫ്റ്റി 430.90 പോയിന്റ് ഇടിഞ്ഞ് 15,809.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
