23 May 2022 9:30 AM IST
Summary
മുംബൈ: രാവിലത്തെ നേട്ടത്തിനുശേഷം വൈകിട്ട് മൂന്നുമണിയോടെ വിപണി നഷ്ടത്തിൽ. സെൻസെക്സ് 41.60 പോയിന്റ് ഇടിഞ്ഞ് 54,301 ലും നിഫ്റ്റി 54.15 പോയിന്റ് നഷ്ടത്തിൽ 16,209 ലും എത്തി. ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ രാവിലെ 11 മണിക്ക് സെന്‍സെക്സ് 368 പോയിന്റ് ഉയര്‍ന്ന് 54,694 ലെത്തി. നിഫ്റ്റി 84 പോയിന്റ് ഉയര്‍ന്ന് 16,350 ലും എത്തിയിരുന്നു. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 311 പോയിന്റ് ഉയര്‍ന്നിരുന്നു. സെന്‍സെക്സ് 310.91 പോയിന്റ് ഉയര്‍ന്ന് 54,637.30 ലെത്തി. നിഫ്റ്റി 83.35 […]
മുംബൈ: രാവിലത്തെ നേട്ടത്തിനുശേഷം വൈകിട്ട് മൂന്നുമണിയോടെ വിപണി നഷ്ടത്തിൽ. സെൻസെക്സ് 41.60 പോയിന്റ് ഇടിഞ്ഞ് 54,301 ലും നിഫ്റ്റി 54.15 പോയിന്റ് നഷ്ടത്തിൽ 16,209 ലും എത്തി.
ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ രാവിലെ 11 മണിക്ക് സെന്‍സെക്സ് 368 പോയിന്റ് ഉയര്‍ന്ന് 54,694 ലെത്തി. നിഫ്റ്റി 84 പോയിന്റ് ഉയര്‍ന്ന് 16,350 ലും എത്തിയിരുന്നു.
ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 311 പോയിന്റ് ഉയര്‍ന്നിരുന്നു. സെന്‍സെക്സ് 310.91 പോയിന്റ് ഉയര്‍ന്ന് 54,637.30 ലെത്തി. നിഫ്റ്റി 83.35 പോയിന്റ് ഉയര്‍ന്ന് 16,349.50 ലും എത്തിയിരുന്നു.
മാരുതി, എം ആന്‍ഡ് എം, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റന്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. മറുവശത്ത് ടാറ്റ സ്റ്റീല്‍, ഐടിസി, പവര്‍ ഗ്രിഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "റിസ്‌ക്-ഓഫ്, റിസ്‌ക്-ഓൺ റോളര്‍ കോസ്റ്റര്‍ വിപണി കുറച്ചു നാളത്തേക്കു കൂടി തുടരും. വെള്ളിയാഴ്ച ബെയര്‍ മാര്‍ക്കറ്റ് പ്രദേശത്തു നിന്നും എസ് ആന്‍ഡി പി 500-ല്‍ ഉണ്ടായ തിരിച്ചുവരവ്, വിപണി ദീര്‍ഘകാലത്തേക്ക് ബെയറിഷ് ആയി മാറാന്‍ സാധ്യതയില്ല എന്നതിന്റെ സൂചനയാകാം. വരും ദിവസങ്ങളില്‍ യുഎസില്‍ നിന്നുള്ള സാമ്പത്തിക കണക്കുകള്‍ വിപണി ശ്രദ്ധയോടെ നിരീക്ഷിക്കും. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ട് പണപ്പെരുപ്പത്തിനെതിരായ സര്‍ക്കാരിന്റെ ശക്തമായ നീക്കവും, സ്റ്റീലിന്റെ വില കുറയ്ക്കുന്നതിനുള്ള നീക്കവും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ആര്‍ബിഐയുടെ ഭാരം കുറച്ചു കുറയ്ക്കും. വിപണിയുടെ വീക്ഷണകോണില്‍ ഇത് പോസിറ്റീവ് ആണെങ്കിലും, ബജറ്റ് എസ്റ്റിമേറ്റുകള്‍ക്കപ്പുറം സര്‍ക്കാരിന്റെ അധിക കടമെടുപ്പും, ധനക്കമ്മി ഉയരുന്നതും ആശങ്കാജനകമാണ്."
ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നീ വിപണികള്‍ സമ്മിശ്രമായാണ് വ്യാപാരം നടത്തുന്നത്. എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിട്ടെയില്‍ റിസര്‍ച്ച് മേധാവി ദീപക് ജസാനി പറയുന്നു: "യുഎസ് ഓഹരികള്‍ വെള്ളിയാഴ്ച സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. ചൈനയുടെ കോവിഡ് നയങ്ങള്‍ വളര്‍ച്ചയില്‍ ചെലുത്തുന്ന സ്വാധീനം നിക്ഷേപകര്‍ വിലയിരുത്തുന്നതിനാന്‍, ഇന്ന് ഏഷ്യന്‍ വിപണികള്‍ സമ്മിശ്രമായാണ് വ്യാപാരം നടത്തുന്നത്."
സെന്‍സെക്സ് വെള്ളിയാഴ്ച 1,534.16 പോയിന്റ് ഉയര്‍ന്ന് 54,326.39 ലും, നിഫ്റ്റി 456.75 പോയിന്റ് ഉയര്‍ന്ന് 16,266.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 0.60 ശതമാനം ഉയര്‍ന്ന് ബാരലിന് 113.20 ഡോളറിലെത്തി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വെള്ളിയാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,265.41 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
