24 May 2022 11:07 AM IST
Summary
മുംബൈ: രാവിലത്തെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി നഷ്ടത്തില്‍ അവസാനിച്ചു. ആഗോള വിപണിയിലെ മോശം ട്രെന്‍ഡും, ഐടി ഓഹരികളുടെ ഉയര്‍ന്ന വില്‍പ്പനയും മൂലം സെന്‍സെക്‌സ് 236 പോയിന്റ് ഇടിഞ്ഞ് 54,052.61 ലും, നിഫ്റ്റി 89.55 പോയിന്റ് താഴ്ന്ന് 16,125.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക്മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് എന്നിവയുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. മറുവശത്ത്, ഡോ റെഡ്ഡീസ്, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ്, […]
മുംബൈ: രാവിലത്തെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി നഷ്ടത്തില്‍ അവസാനിച്ചു. ആഗോള വിപണിയിലെ മോശം ട്രെന്‍ഡും, ഐടി ഓഹരികളുടെ ഉയര്‍ന്ന വില്‍പ്പനയും മൂലം സെന്‍സെക്‌സ് 236 പോയിന്റ് ഇടിഞ്ഞ് 54,052.61 ലും, നിഫ്റ്റി 89.55 പോയിന്റ് താഴ്ന്ന് 16,125.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടെക്മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് എന്നിവയുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
മറുവശത്ത്, ഡോ റെഡ്ഡീസ്, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, നെസ് ലേ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഉച്ചയ്ക്കുശേഷമുള്ള സെഷനില്‍ നിഫ്റ്റിക്ക് വീണ്ടും വില്‍പ്പന സമ്മര്‍ദ്ദം നേരിടേണ്ടി വന്നു. "ആദ്യഘട്ട വ്യാപാരത്തില്‍ ഫ്‌ളാറ്റായി തുടങ്ങുകയും പിന്നീട് വിപണി ഉയരുകയും ചെയ്തു. പിന്നീട് വില്‍പ്പന സമ്മര്‍ദ്ദമുണ്ടാകുകയും തുടര്‍ച്ചയായി രണ്ടാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിക്കുകയും ചെയ്തു," എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസര്‍ച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
