image

25 May 2022 10:51 AM IST

Market

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 300 പോയിന്റ് താഴ്ച്ചയില്‍ ക്ലോസ് ചെയ്തു

MyFin Desk

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 300 പോയിന്റ് താഴ്ച്ചയില്‍ ക്ലോസ് ചെയ്തു
X

Summary

മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ മൂന്നാം ദിവസവും നഷ്ടത്തില്‍ വിപണി ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 303.35 പോയിന്റ് താഴ്ന്ന് 53,749.26 ലും, നിഫ്റ്റി 99.35 പോയിന്റ് താഴ്ന്ന് 16,025.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ടെക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, എസ്ബിഐ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍, എം ആന്‍ഡ് എം എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഭാര്‍തി എയര്‍ടെല്‍, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലേ, ഐസിഐസിഐ ബാങ്ക്, ഐടിസി എന്നീ ഓഹരികള്‍ […]


മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ മൂന്നാം ദിവസവും നഷ്ടത്തില്‍ വിപണി ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 303.35 പോയിന്റ് താഴ്ന്ന് 53,749.26 ലും, നിഫ്റ്റി 99.35 പോയിന്റ് താഴ്ന്ന് 16,025.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ടെക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, എസ്ബിഐ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍, എം ആന്‍ഡ് എം എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
ഭാര്‍തി എയര്‍ടെല്‍, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലേ, ഐസിഐസിഐ ബാങ്ക്, ഐടിസി എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 326.98 പോയിന്റ് ഉയര്‍ന്ന് 54,379.59 ലും, നിഫ്റ്റി 98.2 പോയിന്റ് ഉയര്‍ന്ന് 16,223.5 ലും എത്തിയിരുന്നു. അതിനു ശേഷം, 11.10 ഓടെ സെന്‍സെക്‌സ് 77 പോയിന്റ് ഉയര്‍ച്ചയിലായി. നിഫ്റ്റിയുടെ നേട്ടം വെറും 18 പോയിന്റ് മാത്രമായി.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ് ലേ, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ക്ക് തുടക്കത്തിൽ നഷ്ടം നേരിട്ടു.