27 May 2022 11:25 AM IST
Summary
മുംബൈ: ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡുകളുടെ പിന്തുടര്‍ച്ചയില്‍ വിപണി ഇന്നും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്കിംഗ് ഓഹരികളുടെയും, ഇന്‍ഫോസിസിന്റെയും വാങ്ങലും വിപണിയുടെ നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചു. സെന്‍സെക്‌സ് 632.13 ശതമാനം ഉയര്‍ന്ന് 54,884.66 ലും, നിഫ്റ്റി 182.30 പോയിന്റ് നേട്ടത്തോടെ 16,352.45 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. മറുവശത്ത്, എന്‍ടിപിസി, ഭാര്‍തി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, […]
മുംബൈ: ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡുകളുടെ പിന്തുടര്‍ച്ചയില്‍ വിപണി ഇന്നും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്കിംഗ് ഓഹരികളുടെയും, ഇന്‍ഫോസിസിന്റെയും വാങ്ങലും വിപണിയുടെ നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചു.
സെന്‍സെക്‌സ് 632.13 ശതമാനം ഉയര്‍ന്ന് 54,884.66 ലും, നിഫ്റ്റി 182.30 പോയിന്റ് നേട്ടത്തോടെ 16,352.45 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
മറുവശത്ത്, എന്‍ടിപിസി, ഭാര്‍തി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, നെസ് ലെ എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍. ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ, ഹോംകോംഗ് എന്നിവയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
