27 May 2022 6:35 AM IST
വിപണി നേട്ടത്തിൽ; സെന്‍സെക്‌സ് 250 പോയിന്റിലേറെ ഉയര്‍ന്നു, നിഫ്റ്റി 16,200 നു മുകളിൽ
MyFin Desk
Summary
മുംബൈ: ആഗോള വിപണിയിലെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യൻ വിപണി ഇന്നലത്തെ നേട്ടം നിലനിര്‍ത്തി. രാവിലെ 11.54 ന്, സെന്‍സെക്‌സ് 267 പോയിന്റ് ഉയര്‍ന്ന് 54,519.96 ലേയ്ക്കും, നിഫ്റ്റി 79 പോയിന്റ് ഉയര്‍ന്ന് 16,249.15 ലേക്കും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 500.05 പോയിന്റ് ഉയര്‍ന്ന് 54,752.58 ലേയ്ക്കും, നിഫ്റ്റി 159.2 പോയിന്റ് ഉയര്‍ന്ന് 16,329.35 ലേക്കും എത്തിയിരുന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളാണ് […]
മുംബൈ: ആഗോള വിപണിയിലെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യൻ വിപണി ഇന്നലത്തെ നേട്ടം നിലനിര്‍ത്തി. രാവിലെ 11.54 ന്, സെന്‍സെക്‌സ് 267 പോയിന്റ് ഉയര്‍ന്ന് 54,519.96 ലേയ്ക്കും, നിഫ്റ്റി 79 പോയിന്റ് ഉയര്‍ന്ന് 16,249.15 ലേക്കും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 500.05 പോയിന്റ് ഉയര്‍ന്ന് 54,752.58 ലേയ്ക്കും, നിഫ്റ്റി 159.2 പോയിന്റ് ഉയര്‍ന്ന് 16,329.35 ലേക്കും എത്തിയിരുന്നു.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എന്‍ടിപിസി, പവര്‍ഗ്രിഡ്, നെസ് ലെ, ഡോ റെഡ്ഡീസ്, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.
ഇന്നലെ സെന്‍സെക്‌സ് 503.27 പോയിന്റ് ഉയര്‍ന്ന് 54,252.53 ലും, നിഫ്റ്റി 144.35 പോയിന്റ് ഉയര്‍ന്ന് 16,170.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യന്‍ ഓഹരി വിപണികളായ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ, ഹോംകോംഗ് എന്നിവയെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അമേരിക്കന്‍ വിപണികളും ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.17 ശതമാനം ഉയര്‍ന്ന് 117.60 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ, 1,597.84 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇന്നലെ വിറ്റഴിച്ചു.
"അമേരിക്കന്‍ വിപണിയിലെ ദൗര്‍ബല്യം അവസാനിക്കുന്നതായാണ് വിപണിയില്‍ നിന്നു ലഭിക്കുന്ന കണക്കുകള്‍ കാണിക്കുന്നത്. നിരക്കുയര്‍ത്തല്‍ ജൂണ്‍, ജൂലൈ മാസത്തോടെ നടപ്പിലാക്കിയതിനുശേഷം വര്‍ഷാന്ത്യത്തോടെ വിപണി സ്ഥിരത കൈവരിക്കുമെന്നാണ് ഫെഡ് മിനിറ്റ്‌സ് സൂചിപ്പിക്കുന്നത്. അമേരിക്കന്‍ വിപണിയില്‍ ഒരു മാന്ദ്യം ഉണ്ടായേക്കാമെന്ന സൂചനകള്‍ കടുത്ത നിരക്കു വര്‍ദ്ധനയില്‍ നിന്ന് ഫെഡിനെ പിന്തിരിപ്പിച്ചേക്കാം. ഇതും വിപണിക്ക് അനുകൂലമാണ്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.
"വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലാണ് ഇന്ത്യന്‍ വിപണിയുടെ തളര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. ഇത് കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും, റീട്ടെയില്‍ നിക്ഷേപകരുടെയും ഓഹരി വാങ്ങലും 'ഷോര്‍ട്ട് കവറിംഗും', വിദേശ സ്ഥാപനങ്ങളുടെ അമിത വിറ്റഴിക്കലിനെ മറികടന്ന് വിപണിയില്‍ ഹ്രസ്വകാല മുന്നേറ്റം സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്," വിജയകുമാർ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
