image

30 May 2022 10:59 AM IST

Market

സെന്‍സെക്സും, നിഫ്റ്റിയും 2% ഉയര്‍ച്ചയിൽ ക്ലോസ് ചെയ്തു

MyFin Desk

gapdown sensex
X

gapdown sensex

Summary

മുംബൈ: സെന്‍സെക്സും, നിഫ്റ്റിയും മൂന്നാം ദിവസവും രണ്ട് ശതമാനം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡും, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നീ ഓഹരികളുടെ വാങ്ങലുമാണ് വിപണിക്ക് പിന്തുണച്ചത്. സെന്‍സെക്സ് 1,041.08 പോയിന്റ് ഉയര്‍ന്ന് 55,925.74 ലും, നിഫ്റ്റി 308.95 പോയിന്റ് ഉയര്‍ന്ന് 16,661.40 ലുമാണ് ക്ലോസ് ചെയ്തത്. ടൈറ്റന്‍, എം ആന്‍ഡ് എം, എല്‍ ആന്‍ഡ് ടി, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്ര ടെക് സിമെന്റ് എന്നീ ഓഹരികളാണ് […]


മുംബൈ: സെന്‍സെക്സും, നിഫ്റ്റിയും മൂന്നാം ദിവസവും രണ്ട് ശതമാനം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡും, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നീ ഓഹരികളുടെ വാങ്ങലുമാണ് വിപണിക്ക് പിന്തുണച്ചത്. സെന്‍സെക്സ് 1,041.08 പോയിന്റ് ഉയര്‍ന്ന് 55,925.74 ലും, നിഫ്റ്റി 308.95 പോയിന്റ് ഉയര്‍ന്ന് 16,661.40 ലുമാണ് ക്ലോസ് ചെയ്തത്.

ടൈറ്റന്‍, എം ആന്‍ഡ് എം, എല്‍ ആന്‍ഡ് ടി, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്ര ടെക് സിമെന്റ് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ്, ഐടിസി എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.