3 Jun 2022 5:13 AM IST
Summary
മുംബൈ: ആഗോള വിപണികളുടെ നേട്ടം പിന്തുടർന്ന് ഇന്ത്യൻ വിപണിയും ലാഭം കാണിക്കുന്നു. രാവിലെ 10.30 ന് സെന്‍സെക്‌സ് 454.87 പോയിന്റ് ഉയര്‍ന്ന് 56,272.98 ലും, നിഫ്റ്റി 103.60 പോയിന്റ് നേട്ടത്തില്‍ 16,731.60 ലും എത്തി. ആദ്യഘട്ട വ്യാപാരത്തിലും വിപണിക്ക് നേട്ടമായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍, ഐടി ഓഹരികള്‍ എന്നിവയുടെ വാങ്ങലും, ആഗോളതലത്തിലുള്ള പ്രവണതകളുമാണ് വിപണിയുടെ നേട്ടത്തിന് പിന്തുണയേകുന്നത്. സെന്‍സെക്‌സ് 565.65 പോയിന്റ് ഉയര്‍ന്ന് 56,383.77 ലും, നിഫ്റ്റി 159.85 പോയിന്റ് നേട്ടത്തില്‍ 16,787.85 ലും എത്തിയിരുന്നു. വിപ്രോ, […]
മുംബൈ: ആഗോള വിപണികളുടെ നേട്ടം പിന്തുടർന്ന് ഇന്ത്യൻ വിപണിയും ലാഭം കാണിക്കുന്നു. രാവിലെ 10.30 ന് സെന്‍സെക്‌സ് 454.87 പോയിന്റ് ഉയര്‍ന്ന് 56,272.98 ലും, നിഫ്റ്റി 103.60 പോയിന്റ് നേട്ടത്തില്‍ 16,731.60 ലും എത്തി.
ആദ്യഘട്ട വ്യാപാരത്തിലും വിപണിക്ക് നേട്ടമായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍, ഐടി ഓഹരികള്‍ എന്നിവയുടെ വാങ്ങലും, ആഗോളതലത്തിലുള്ള പ്രവണതകളുമാണ് വിപണിയുടെ നേട്ടത്തിന് പിന്തുണയേകുന്നത്. സെന്‍സെക്‌സ് 565.65 പോയിന്റ് ഉയര്‍ന്ന് 56,383.77 ലും, നിഫ്റ്റി 159.85 പോയിന്റ് നേട്ടത്തില്‍ 16,787.85 ലും എത്തിയിരുന്നു.
വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, ടിസിഎസ്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളാണ് ആദ്യഘട്ടത്തിൽ നേട്ടമുണ്ടാക്കിയത്. മറുവശത്ത്, അള്‍ട്രടെക്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ എന്നിവയും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അവധി ദിവസമായിതിനാല്‍ ചൈനയിലെ വിപണികളില്‍ ഇന്ന് വ്യാപാരം നടക്കുന്നില്ല. അമേരിക്കന്‍ വിപണി ഇന്നലെ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നലെ സെന്‍സെക്‌സ് 436.94 പോയിന്റ് ഉയര്‍ന്ന് 55,818.11 ലും, നിഫ്റ്റി 105.25 പോയിന്റ് നേട്ടത്തില്‍ 16,628 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.09 ശതമാനം കുറഞ്ഞ് 117.42 ഡോളറിലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
