image

6 Jun 2022 10:53 AM IST

Stock Market Updates

സെന്‍സെക്‌സ് 94 പോയിന്റ് നഷ്ടത്തില്‍ , നിഫ്റ്റി 16,569-ൽ

MyFin Desk

സെന്‍സെക്‌സ് 94 പോയിന്റ് നഷ്ടത്തില്‍ , നിഫ്റ്റി 16,569-ൽ
X

Summary

മുംബൈ: ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. ക്രൂഡോയില്‍ വില വര്‍ദ്ധനവ്, വിദേശ നിക്ഷേപം പിന്‍വലിക്കല്‍, ആര്‍ബിഐയുടെ പണനയ അവലോകന തീരുമാനം എന്നിവയെക്കുറിച്ച് നിക്ഷേപകർ ജാഗ്രതപാലിച്ചതാണ്  നഷ്ടത്തിന് കാരണം. സെന്‍സെക്‌സ് 93.91 ശതമാനം താഴ്ന്ന് 55,675.32 ലേക്ക് എത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 473.49 പോയിന്റ് താഴ്ന്ന് 55,295.74 ലേക്ക് എത്തിയിരുന്നു. നിഫ്റ്റി 14.75 പോയിന്റ് താഴ്ന്ന് 16,569.55 ല്‍ വ്യാപാരം അവസാനിപ്പിച്ചു. "ഇന്ത്യന്‍ വിപണി ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതക്കിടയില്‍ നെഗറ്റീവ് ട്രെന്‍ഡിലാണ് വ്യാപാരം ആരംഭിച്ചത്. […]


മുംബൈ: ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. ക്രൂഡോയില്‍ വില വര്‍ദ്ധനവ്, വിദേശ നിക്ഷേപം പിന്‍വലിക്കല്‍, ആര്‍ബിഐയുടെ പണനയ അവലോകന തീരുമാനം എന്നിവയെക്കുറിച്ച് നിക്ഷേപകർ ജാഗ്രതപാലിച്ചതാണ് നഷ്ടത്തിന് കാരണം.
സെന്‍സെക്‌സ് 93.91 ശതമാനം താഴ്ന്ന് 55,675.32 ലേക്ക് എത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 473.49 പോയിന്റ് താഴ്ന്ന് 55,295.74 ലേക്ക് എത്തിയിരുന്നു.
നിഫ്റ്റി 14.75 പോയിന്റ് താഴ്ന്ന് 16,569.55 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
"ഇന്ത്യന്‍ വിപണി ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതക്കിടയില്‍ നെഗറ്റീവ് ട്രെന്‍ഡിലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയ്ക്കു ശേഷമുള്ള ഘട്ടത്തില്‍ നഷ്ടം കുറഞ്ഞ് വിപണികള്‍ നേരിയ നേട്ടത്തിലേക്ക് വന്നിരുന്നു. ഈ ആഴ്ച ആര്‍ബിഐയുടെ മോണിറ്ററി പോളിസി മീറ്റിംഗിന് മുന്നോടിയായി വിപണികള്‍ അനിശ്ചിതത്വത്തിലാണ് വ്യാപാരം തുടരുന്നതെന്ന്," ആനന്ദ് രതി ഷെയേഴ്‌സ് ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സ് റിസേര്‍ച്ച് മേധാവി നരേന്ദ്ര സോളങ്കി പറഞ്ഞു.
ഏഷ്യന്‍ പെയിന്റ്‌സ്, അള്‍ട്ര ടെക് സിമെന്റ്, ബജാജ് ഫിന്‍സെര്‍വ്, ഡോ റെഡ്ഡീസ്, നെസ് ലേ, എല്‍ ആന്‍ഡ് ടി, എച്ച് യുഎല്‍, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എം ആന്‍ഡ് എം, കൊട്ടക് മഹീന്ദ്ര എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.