image

18 Jun 2022 5:54 AM IST

Market

റോയൽ ട്വിങ്കിൾ, സിട്രസ് ചെക്ക് സ്വത്തുക്കൾ സെബി ലേലം ചെയ്യും

MyFin Desk

റോയൽ ട്വിങ്കിൾ, സിട്രസ് ചെക്ക് സ്വത്തുക്കൾ സെബി ലേലം ചെയ്യും
X

Summary

റോയൽ ട്വിങ്കിൾ സ്റ്റാർ ക്ലബ്ൻറയും സിട്രസ് ചെക്ക് ഇൻസിന്റെയും 39 വസ്കുവകകൾ ജൂലൈ15 ന്, 66.51 കോടി രൂപക്ക് ലേലം ചെയ്യുമെന്ന്  സെബി അറിയിച്ചു. കമ്പനികൾ സമാഹരിച്ച ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് തിരിച്ചുപിടിക്കാനുള്ള സെബിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. 2022 ജൂലൈ 15 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ ലേലം നടത്തുമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ദാമൻ, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലെ ഓഫീസുകൾ, പാർപ്പിട ഫ്‌ളാറ്റ് സമുച്ചയങ്ങൾ , കടകൾ, ഭൂമി, മറ്റ് കെട്ടിടങ്ങൾ എന്നിവ ലേലത്തിന് […]


റോയൽ ട്വിങ്കിൾ സ്റ്റാർ ക്ലബ്ൻറയും സിട്രസ് ചെക്ക് ഇൻസിന്റെയും 39 വസ്കുവകകൾ ജൂലൈ15 ന്, 66.51 കോടി രൂപക്ക് ലേലം ചെയ്യുമെന്ന് സെബി അറിയിച്ചു.

കമ്പനികൾ സമാഹരിച്ച ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് തിരിച്ചുപിടിക്കാനുള്ള സെബിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. 2022 ജൂലൈ 15 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ ലേലം നടത്തുമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു.

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ദാമൻ, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലെ ഓഫീസുകൾ, പാർപ്പിട ഫ്‌ളാറ്റ് സമുച്ചയങ്ങൾ , കടകൾ, ഭൂമി, മറ്റ് കെട്ടിടങ്ങൾ എന്നിവ ലേലത്തിന് വച്ചവയിൽ ഉൾപ്പെടുന്നു.

2018 ഡിസംബറിൽ, സിട്രസ് ചെക്കിന് 50 ലക്ഷം രൂപ പിഴ ചുമത്തുകയും, പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്തിരുന്നു.

റോയൽ ട്വിങ്കിളിന്റെ ഡയറക്ടർമാർ, സിട്രസ് വഴി തങ്ങളുടെ കളക്ടീവ് ഇൻവെസ്റ്റ്‌മെന്റ് സ്കീം (സിഐഎസ്) നടത്തുന്നുവെന്ന് ആരോപിച്ച് സിട്രസിനെതിരെ നിരവധി നിക്ഷേപക പരാതികൾ സെബിക്ക് ലഭിച്ചിരുന്നു.2015 ഓഗസ്റ്റിൽ,റോയൽ ട്വിങ്കിളിനും അതിന്റെ നാല് ഡയറക്ടർമാർക്കും 2,656 കോടി രൂപ അനധികൃതമായി സ്വരൂപിച്ചതിന് നാല് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൂടാതെ, മൂന്ന് മാസത്തിനുള്ളിൽ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്ത പണം തിരികെ നൽകാൻ കമ്പനിയോടും അതിന്റെ ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചിട്ടുണ്ട്.